< Back
International Old
ഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരമേറ്റുഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരമേറ്റു
International Old

ഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരമേറ്റു

Jaisy
|
16 May 2018 9:04 PM IST

കനത്ത സുരക്ഷാവലയത്തിലായിരുന്നു ചടങ്ങുകള്‍

ഫ്രാന്‍സ് പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരമേറ്റു. എലീസെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ഫ്രാന്‍സൊ ഒലാങ് അധികാരം കൈമാറി. കനത്ത സുരക്ഷാവലയത്തിലായിരുന്നു ചടങ്ങുകള്‍.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി 39കാരനായ ഇമ്മാനുവല്‍ മാക്രോണ്‍ അധികാരമേറ്റു. ഇടത് വലത് പാര്‍ട്ടികള്‍ മാറി മാറി ഭരിച്ച ഫ്രാന്‍സിനെ ഇനി മധ്യ നിലപാടുകാരനായ മാക്രോണ്‍ നയിക്കും. സെന്‍ട്രല്‍ പാരീസിലെ എലീസെ കൊട്ടാരത്തിലേക്ക് എത്തിയ ഇമ്മാനുവല്‍ മാക്രോണിനെ മുന്‍ പ്രസിഡന്റ് ഫ്രാന്‍സൊ ഒലാങ് സ്വീകരിച്ചു. ശേഷം ഇരുവരും തമ്മില്‍ സംഭാഷണം. അധികാര കൈമാറ്റത്തിന് ശേഷം ഫ്രാന്‍സൊ ഒലാങ്ങിനെ മാക്രോണ്‍ യാത്രയാക്കി. പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ശക്തവും ആത്മവിശ്വാസവുമുള്ള ഫ്രാന്‍സിനെ രൂപപ്പെടുത്തുമെന്ന് പ്രതിജ്ഞചെയ്തു.

Related Tags :
Similar Posts