< Back
International Old
ഉത്തരകൊറിയ ബിബിസി മാധ്യമ സംഘത്തെ പുറത്താക്കിഉത്തരകൊറിയ ബിബിസി മാധ്യമ സംഘത്തെ പുറത്താക്കി
International Old

ഉത്തരകൊറിയ ബിബിസി മാധ്യമ സംഘത്തെ പുറത്താക്കി

admin
|
16 May 2018 6:50 PM IST

മാധ്യമസംഘത്തോടൊപ്പമുണ്ടായിരുന്ന നൊബേല്‍ സമ്മാന ജേതാക്കളുടെ സംഘത്തെയും പുറത്താക്കിയിട്ടുണ്ട്.

ഉത്തര കൊറിയയില്‍ നിന്ന് ബിബിസി മാധ്യമ സംഘത്തെ പുറത്താക്കി. റിപ്പോര്‍ട്ടറടക്കം മൂന്നംഗ സംഘത്തെയാണ് പുറത്താക്കിയത്. മാധ്യമസംഘത്തോടൊപ്പമുണ്ടായിരുന്ന നൊബേല്‍ സമ്മാന ജേതാക്കളുടെ സംഘത്തെയും പുറത്താക്കിയിട്ടുണ്ട്. വര്‍ക്കേഴ്‌സ് പാര്‍ട്ടി സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

ബിബിസി ലേഖകന്‍ റൂപെര്‍ട്ട് വിങ്ഫീല്‍ഡ് ഹെയ്‌സ്, പ്രൊഡ്യൂസര്‍ മരിയ ബൈണ്‍, കാമറമാന്‍ മാത്യൂ ഗോദ്ദാള്‍ഡ് എന്നിവരടങ്ങുന്ന സംഘത്തെയാണ് ഉത്തരകൊറിയ പുറത്താക്കിയത്. റൂപെര്‍ട്ടിനെ അധികൃതര്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം സംഘത്തെ വിമാനത്താവളത്തിലേക്ക് എത്തിക്കുകയായിരുന്നു. മാധ്യമസംഘത്തെ പുറത്താക്കിയ കാര്യം ഉത്തര കൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബിബിസിയുടെ ടോക്കിയോ പ്രതിനിധിയായ റുപെര്‍ട്ട് വിംഗ്ഫീല്‍ഡ് ഹെയെസിനേയും സംഘത്തേയും രാജ്യത്തുനിന്ന് പുറത്താക്കിയതായി ഡിപിആര്‍കെ ദേശീയ സമാധാന കമ്മിറ്റിയുടെ സെക്രട്ടറി ജനറല്‍ ഒറ്യോങ് പറഞ്ഞു.

ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ അധികാരത്തിലുള്ള പ്രദേശങ്ങളില്‍ ഇനി ഒരിക്കലും അവരെ പ്രവേശപ്പിക്കില്ല. ബിബിസി റിപ്പോര്‍ട്ട് കലര്‍പ്പില്ലാത്തതായിരുന്നെങ്കില്‍ രാജ്യത്തെ നിയമത്തേയും വ്യവസ്ഥിതിയേയും ബഹുമാനിക്കേണ്ടിയിരുന്നുവെന്നു ഒറ്യോങ് പറഞ്ഞു. തലസ്ഥാന നഗരത്തിലെ ജനങ്ങളുടെ ജീവിതത്തെ തുറന്നുകാണിക്കുന്ന റിപ്പോര്‍ട്ട് ഇവര്‍ പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഭരണകൂടത്തെ പ്രകോപിതരാക്കിയത് എന്നാണ് സൂചന.

Related Tags :
Similar Posts