മിസൈൽ പ്രതിരോധ സംവിധാനത്തിന് ദക്ഷിണകൊറിയ പ്രതിഫലം നല്‍കണമെന്ന് ട്രംപ്മിസൈൽ പ്രതിരോധ സംവിധാനത്തിന് ദക്ഷിണകൊറിയ പ്രതിഫലം നല്‍കണമെന്ന് ട്രംപ്
|1000 കോടി ഡോളർ ദക്ഷിണ കൊറിയ തങ്ങള്‍ക്ക് നല്‍കണമെന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടത്...
മിസൈൽ പ്രതിരോധ സംവിധാനത്തിന് ദക്ഷിണകൊറിയയോട് പ്രതിഫലമാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ മിസൈൽ ആക്രമണങ്ങൾ തടയാൻ കൊറിയൻ തീരത്താണ് അമേരിക്ക ഉപകരണം സ്ഥാപിച്ച ത്. വിഷയത്തില്‍ വാഗ്വാദം തുടരുകയാണ് ഇരു രാജ്യങ്ങളും.
1000 കോടി ഡോളർ ദക്ഷിണ കൊറിയ തങ്ങള്‍ക്ക് നല്‍കണമെന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ ഇരുരാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാരം നിർത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ, പണം നൽകില്ലെന്നു തന്നെയാണ് ദ. കൊറിയയുടെ നിലപാട്.