< Back
International Old
രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന കുടിയേറ്റം അംഗീകരിക്കില്ലെന്ന് ട്രംപ്രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന കുടിയേറ്റം അംഗീകരിക്കില്ലെന്ന് ട്രംപ്
International Old

രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന കുടിയേറ്റം അംഗീകരിക്കില്ലെന്ന് ട്രംപ്

Jaisy
|
17 May 2018 10:08 AM IST

കുടിയേറ്റത്തിന് പുതിയ നിയമനിര്‍മാണം അനിവാര്യമാണെന്നും യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു

രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന കുടിയേറ്റം അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കുടിയേറ്റത്തിന് പുതിയ നിയമനിര്‍മാണം അനിവാര്യമാണെന്നും യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.

കുടിയേറ്റ വിഷയത്തില്‍ അമേരിക്കന്‍ നിലപാട് വ്യക്തമാക്കുന്നതായിരുന്നു പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ യുഎസ് കോണ്‍ഗ്രസിലെ പ്രസംഗം. രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്നും അമേരിക്കന്‍ താത്പര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നും ട്രംപ് പറഞ്ഞു. കുടിയേറിയവര്‍ ബന്ധുക്കളെ കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ പദ്ധതി അംഗീകരിക്കില്ല.

അമേരിക്കയില്‍ ചരിത്രപരമായ നികുതി നിയമഭേദഗതിയും നികുതി ഇളവും ട്രംപ് പ്രഖ്യാപിച്ചു. പുതിയ നികുതി നയം അടുത്ത മാസത്തോടെ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണ്. ഉത്തരകൊറിയയില്‍ നിന്നുള്ള ആണവാക്രമണം ഉണ്ടാകാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ആണവായുധത്തിനെതിരെ പരമാവധി പ്രചാരണം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

Similar Posts