International Old
കുടിയേറ്റ കരാറില്‍ യൂറോപ്യന്‍ യൂണിയന്‍ വാക്ക് പാലിച്ചില്ലെന്ന് തുര്‍ക്കികുടിയേറ്റ കരാറില്‍ യൂറോപ്യന്‍ യൂണിയന്‍ വാക്ക് പാലിച്ചില്ലെന്ന് തുര്‍ക്കി
International Old

കുടിയേറ്റ കരാറില്‍ യൂറോപ്യന്‍ യൂണിയന്‍ വാക്ക് പാലിച്ചില്ലെന്ന് തുര്‍ക്കി

Ubaid
|
19 May 2018 1:02 PM IST

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ വന്‍തോതിലുള്ള ഒഴുക്ക് തടയാന്‍ വേണ്ടിയായിരുന്നു കഴിഞ്ഞ വര്‍ഷം തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ കരാറിലേര്‍പ്പെട്ടത്.

കുടിയേറ്റ കരാറില്‍ യൂറോപ്യന്‍ യൂണിയന്‍ വാക്ക് പാലിച്ചില്ലെന്ന് തുര്‍ക്കി. നിലവിലെ കുടിയേറ്റ കരാര്‍ കാര്യത്തില്‍ പുനഃപരിശോധിക്കുമെന്നു തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ വകുപ്പ് മന്ത്രി ഒമര്‍ സെലിക് വ്യക്തമാക്കി. യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ വന്‍തോതിലുള്ള ഒഴുക്ക് തടയാന്‍ വേണ്ടിയായിരുന്നു കഴിഞ്ഞ വര്‍ഷം തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ കരാറിലേര്‍പ്പെട്ടത്.

യൂറോപ്പിലേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തുര്‍ക്കിയിലേക്ക് അയക്കുന്നതാണ് കരാറിലെ പ്രധാനവ്യവസ്ഥ. തുര്‍ക്കിയിലെത്തുന്ന ഓരോ അഭയാര്‍ത്ഥിക്കും പകരമായി യൂറോപ്യന്‍ യൂണിയന്‍ നിയമാനുസൃതമായി അപേക്ഷ നല്‍കി തുര്‍ക്കിയില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ സൌജന്യ വിസ നല്‍കി ഏറ്റെടുക്കുമെന്നായിരുന്നു കരാര്‍.. എന്നാല്‍ കരാറിലെ വാഗ്ദാനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കിയില്ലെന്ന് തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഒമര്‍ സെലിക് ആരോപിച്ചു. ഈ സാഹചര്യത്തില്‍ പുതിയ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി കരാര്‍ വീണ്ടും വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിസ നടപടിക്രമങ്ങളുടെ ഉദാരവത്ക്കരണത്തിലും യൂറോപ്യന്‍ യൂണിയന്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിച്ചില്ല. കരാറില്‍ നിന്ന് പിന്മാറുന്നതില്‍ നെതര്‍ലാന്‍ഡുമായി നിലവിലുള്ള പ്രശ്നങ്ങളെ ബന്ധപ്പെടുത്തേണ്ടെന്നും ഒമര്‍ സെലിക് പറഞ്ഞു.

Similar Posts