< Back
International Old
അമേരിക്കയിലെ പള്ളിയില്‍ വെടിവെപ്പ്: 26 പേര്‍ കൊല്ലപ്പെട്ടുഅമേരിക്കയിലെ പള്ളിയില്‍ വെടിവെപ്പ്: 26 പേര്‍ കൊല്ലപ്പെട്ടു
International Old

അമേരിക്കയിലെ പള്ളിയില്‍ വെടിവെപ്പ്: 26 പേര്‍ കൊല്ലപ്പെട്ടു

Sithara
|
19 May 2018 6:51 AM IST

ടെക്സാസിലെ വില്‍സണ്‍ കൌണ്ടിയിലെ ചര്‍ച്ചിലാണ് അക്രമി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

അമേരിക്കയിലെ ടെക്സാസില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍‌ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. അക്രമിയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ടെക്സാസിലെ വില്‍സണ്‍ കൌണ്ടിയിലെ ചര്‍ച്ചിലാണ് അക്രമി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി വില്‍സണ്‍ കൌണ്ടി കമീഷണര്‍ ആല്‍ബെര്‍ട്ട് ഗാമെസ് അറിയിച്ചു. സംഭവ സ്ഥലത്ത് അക്രമിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍‌ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയുമുണ്ടെന്ന് സൂചനയുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

ഗ്രാമപ്രദേശമായ സതര്‍ലാന്‍ഡ് സ്പ്രിംഗ്സിലെ ചര്‍ച്ചിലാണ് ആക്രമണമുണ്ടായത്. ടെക്സാസില്‍ തന്നെ സ്റ്റീഫന്‍ പഡോക്കെന്നയാള്‍ 58 പേരെ വെടിവെച്ച് കൊന്ന് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ ആക്രമണം. അന്ന് അഞ്ഞൂറോളം പേര്‍‌ക്ക് പരിക്കേറ്റിരുന്നു. കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ജപ്പാന്‍ സന്ദര്‍ശനത്തിലുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

Similar Posts