< Back
International Old
ഐ.എസിന്റെ ആയുധ സംഭരണകേന്ദ്രത്തില്‍ ഫ്രാന്‍സിന്റെ ആക്രമണംInternational Old
ഐ.എസിന്റെ ആയുധ സംഭരണകേന്ദ്രത്തില്‍ ഫ്രാന്‍സിന്റെ ആക്രമണം
|20 May 2018 4:37 PM IST
കഴിഞ്ഞ നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഐഎസിനെതിരായ പോരാട്ടം ഫ്രാന്‍സ് ശക്തമാക്കിയത്.

സിറിയന്‍ നഗരമായ റാഖയില്‍ ഐ.എസിന്റെ ആയുധ സംഭരണകേന്ദ്രത്തില്‍ ഫ്രാന്‍സിന്റെ ജെറ്റ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ആയുധകേന്ദ്രം പൂര്‍ണമായും തകര്‍ന്നതായി ഫ്രാന്‍സ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിറഷ് 2000, റാഫേല്‍ എന്നീ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം. ഒരാഴ്ചയായി സിറിയയില്‍ ഫ്രഞ്ച് വ്യോമസേന കനത്ത ആക്രണമാണ് നടത്തുന്നത്.
കഴിഞ്ഞ നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഐഎസിനെതിരായ പോരാട്ടം ഫ്രാന്‍സ് ശക്തമാക്കിയത്. സിറിയയില്‍ യുഎസ്‍ സഖ്യസേനയില്‍ ആദ്യം പങ്കാളികളായ രാജ്യങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്.