< Back
International Old
ചൈനയില്‍ ഖനിയപകടത്തില്‍ 19 മരണംചൈനയില്‍ ഖനിയപകടത്തില്‍ 19 മരണം
International Old

ചൈനയില്‍ ഖനിയപകടത്തില്‍ 19 മരണം

admin
|
20 May 2018 7:35 PM IST

വടക്കന്‍ ചൈനയില്‍ ഷാന്‍സി പ്രവിശ്യയിലെ ഭൂഗര്‍ഭ ഖനിയിലാണ് അപകടമുണ്ടായത്

വടക്കന്‍ ചൈനയിലെ കല്‍ക്കരി ഖനിയില്‍ അപകടം. 19 പേര്‍ കൊല്ലപ്പെട്ടു. ഏത് തരത്തിലുള്ള അപകടമാണുണ്ടായതെന്നത് അധികൃതര്‍ വ്യക്തമാക്കിയില്ല.
വടക്കന്‍ ചൈനയില്‍ ഷാന്‍സി പ്രവിശ്യയിലെ ഭൂഗര്‍ഭ ഖനിയിലാണ് അപകടമുണ്ടായത്. അപകടകാരണം തീപിടിത്തമോ വാതക ചോര്‍ച്ചയോ ആകാമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അധികൃതര്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തില്‍ 19 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.സംഭവം നടക്കുമ്പോള്‍ ഖനിയില്‍ 129 തൊഴിലാളികളുണ്ടായിരുന്നഖനിയില്‍ നിന്ന് 19 പേരൊഴിച്ച് ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനായതായി അധികൃതര്‍ വ്യക്തമാക്കി. ലോകത്ത് ഏറ്റവുംകൂടുതല്‍ അപകടം നിറഞ്ഞ ഖനികളാണ് ചൈനയിലേത്. ഈമാസം ആദ്യം ജിലിന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. അമിത ലാഭം ലക്ഷ്യം വെച്ച് സുരക്ഷയുടെ കാര്യത്തില്‍ അലംഭാവം കാണിക്കുന്ന കമ്പനി അധികൃതരുടെ നടപടികളാണ് ദുരന്തം ആവര്‍ത്തിക്കാനിടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്ന്ന് ഖനികളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ ശ്രമം തുടങ്ങിയതായി ചൈനീസ് ഭരണകൂടം വ്യക്തമാക്കി.

Related Tags :
Similar Posts