< Back
International Old
മോദി വാഷിങ്ടണില്‍; ഒബാമയുമായി ചര്‍ച്ച നടത്തിയേക്കുംമോദി വാഷിങ്ടണില്‍; ഒബാമയുമായി ചര്‍ച്ച നടത്തിയേക്കും
International Old

മോദി വാഷിങ്ടണില്‍; ഒബാമയുമായി ചര്‍ച്ച നടത്തിയേക്കും

admin
|
21 May 2018 1:31 AM IST

കൊറിയയുടെ ആണവനിര്‍വ്യാപനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍‌ അമേരിക്കയും ചൈനയും ധാരണയിലെത്തിയതായി ബരാക് ഒബാമ.

കൊറിയയുടെ ആണവനിര്‍വ്യാപനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍‌ അമേരിക്കയും ചൈനയും ധാരണയിലെത്തിയതായി ബരാക് ഒബാമ. വാഷിങ്ടണില്‍ ചേരുന്ന ആണവസുരക്ഷാ ഉച്ചകോടിക്ക് മുമ്പ് ഇരുരാഷ്ട്രനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വാഷിങ്ടണിലെത്തി.

വാഷിങ്ടണില്‍ നടക്കുന്ന ആണവ ഉച്ചകോടിക്കിടെയായിരുന്നു യുഎസ് - ചൈന കൂടിക്കാഴ്ച നടന്നത്. അന്താരാഷ്ട്ര ഉടമ്പടിക്ക് വിരുദ്ധമായി നടത്തുന്ന ആണവ മിസൈല്‍ പരീക്ഷണത്തെ എങ്ങനെ നിരുത്സാഹപ്പെടുത്താമെന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് ഒബാമ പറഞ്ഞു. ചൈനീസ് നേതാവ് ഷീജിന്‍പിങുമായുള്ള ഉഭയകക്ഷി ചര്‍ച്ച ആരംഭിക്കുന്നതിനു മുമ്പെയായിരുന്നു ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ പ്രത്യേകം ചര്‍ച്ച നടത്തിയത്.

മനുഷ്യാവകാശം, നാവികം, സൈബര്‍ ഇവയൊക്കെ സംബന്ധിച്ച് ഇരു രാജ്യങ്ങളും നേരിടുന്നത് വ്യത്യസ്ത പ്രശ്നങ്ങളാണ്. ഇതിലൊക്കെ ചര്‍ച്ച വേണം. ഏഷ്യാ പസഫിക് മേഖലയില്‍ അമേരിക്കക്ക് പ്രത്യേക താല്‍പര്യമുണ്ട്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടിയില്‍ 50 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണ് പങ്കെടുക്കുന്നത്. ഉച്ചകോടിയില്‍‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂസിലന്‍സ് പ്രധാനമന്ത്രി ജോണ്‍ കേയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. വ്യാപാരം, സാങ്കേതികം, ടൂറിസം മേഖലകളിലൂന്നിയായിരുന്നു ചര്‍ച്ച. ചര്‍ച്ചക്ക് ശേഷം ശാസ്ത്രജ്ഞന്‍മാരുയും മോദി ചര്‍ച്ച നടത്തി. രണ്ട് ദിവസം നീളുന്ന ഉച്ചകോടിയില്‍ പ്രസിഡന്റ് ഒബാമയുമായും മോദി ചര്‍ച്ച നടത്തിയേക്കും. ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മോദി സൌദിയിലേക്ക് തിരിക്കും.

തീവ്രവാദത്തിനെതിരെ ലോകം ഒരുമിക്കണം: മോദി

ആഗോള തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് മോദി. ആഗോള തലത്തില്‍ വളരുന്ന തീവ്രവാദം അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ലോക രാജ്യങ്ങളുടെ പ്രതികരണം തണുത്തതാണ്. തീവ്രവാദത്തിനെതിരെ ലോകം ഒരുമിക്കണമെന്നും മോദി പറഞ്ഞു. വാഷിങ്ടണിലെത്തിയ മോദിക്കായി പ്രസിഡന്റ് ഒബാമയൊരുക്കിയ അത്താഴവിരുന്നിലായിരുന്നു പ്രതികരണം. തീവ്രവാദം ആരുടെയെങ്കിലും മാത്രമായി പ്രശ്നമായി കാണുന്നത് അവസാനിപ്പിക്കണം. അവന്റെ തീവ്രവാദി എനിക്ക് തീവ്രവാദിയല്ലെന്ന നിലപാട് തിരുത്തണം. തീവ്രവാദം ആഗോള തലത്തില്‍ ശക്തമാകുന്ന ശൃംഖലയാണ്. തീവ്രവാദവിരുദ്ധ പോരാട്ടങ്ങള്‍ ഇപ്പോഴും രാഷ്ട്രതലത്തിലാണ് നടക്കുന്നത്. അത് ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കണം. എന്നാല്‍ ഇതിന് പല രാജ്യങ്ങളും തയാറാകുന്നില്ല എന്നതാണ് സത്യമെന്നും മോദി പറഞ്ഞു.

Similar Posts