സിറിയയില്‍ വെടിനിര്ത്തല് കരാര്‍ ദീര്‍ഘിപ്പിക്കാന്‍ ധാരണയായിസിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിക്കാന്‍ ധാരണയായി
|സിറിയയില്‍ വെടിനിര്ത്തല് കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് റഷ്യയും അമേരിക്കയും തമ്മില്‍ ധാരണയായി. അലപ്പോയില്‍ വിമതര്‍ക്കെതിരെ റഷ്യയും സിറിയന്‍ സര്‍ക്കാരും നടത്തുന്ന ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്ക വീണ്ടും വെടിനിര്‍ത്തലിന് മുന്‍കൈയെടുത്തത്.
സിറിയയില്‍ വെടിനിര്ത്തല് കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് റഷ്യയും അമേരിക്കയും തമ്മില്‍ ധാരണയായി. അലപ്പോയില്‍ വിമതര്‍ക്കെതിരെ റഷ്യയും സിറിയന്‍ സര്‍ക്കാരും നടത്തുന്ന ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്ക വീണ്ടും വെടിനിര്‍ത്തലിന് മുന്‍കൈയെടുത്തത്. കരാര്‍ സ്വാഗതം ചെയ്യുന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു
സിറിയയിലെ അലെപ്പോയില്‍ വിമതര്‍ക്കെതിരെ സിറിയന്‍ സര്‍ക്കാരും റഷ്യയും ആക്രമണം ശക്തമാക്കിയതോടെയാണ് അമേരിക്ക ഇടപെട്ട് വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടു വന്നത്. കരാര്‍ ഇന്നലെ രാത്രിയോടെ പ്രാബല്യത്തില്‍ വന്നു. ഇതെ തുടര്‍ന്ന് ആക്രമണത്തിന്റെ തോത് വളരെയികം കുറഞ്ഞിട്ടുണ്ടെന്നും അമേരിക്ക അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പിലാകുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി മാര്‍ക്ക് ടോണര്‍ അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്യുന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സുരക്ഷ യോഗം ചേര്‍ന്ന് അലപ്പോ വിഷയത്തില്‍ അടിയന്തര നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അന്താരഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കമെന്ന്, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭ വക്താവ് ഫെല്‍ട്ട് മാന്‍ പറഞ്ഞു.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ അലപ്പോയില്‍ നടന്ന ആക്രമണത്തില്‍ 250 പേരാണ് കൊല്ലപ്പട്ടത്