< Back
International Old
വിര്‍ജീനിയ റാജി റോമിന്‍റെ ആദ്യ വനിതാ മേയര്‍വിര്‍ജീനിയ റാജി റോമിന്‍റെ ആദ്യ വനിതാ മേയര്‍
International Old

വിര്‍ജീനിയ റാജി റോമിന്‍റെ ആദ്യ വനിതാ മേയര്‍

admin
|
20 May 2018 6:51 AM IST

ഇറ്റലിയിലെ ഭരണവര്‍ഗത്തിന്‍റെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന ജനകീയ പ്രസ്ഥാനമായ പഞ്ചനക്ഷ പ്രസ്ഥാനത്തിന്‍റെ മുന്‍നിര നേതാക്കളിലൊരാളാണ് 38 കാരിയായ വിര്‍ജീനിയ റാജി.

ഇറ്റാലിയുടെ തലസ്ഥാനമായ റോമി‍ന്‍റെ ആദ്യ വനിതാ മേയറായി വിര്‍ജീനിയാ റാജി തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ഭരണവര്‍ഗത്തിന്‍റെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന ജനകീയ പ്രസ്ഥാനമായ പഞ്ചനക്ഷ പ്രസ്ഥാനത്തിന്‍റെ മുന്‍നിര നേതാക്കളിലൊരാളാണ് 38 കാരിയായ വിര്‍ജീനിയ റാജി. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിക്ക് കനത്ത തിരിച്ചടിയാണ് വിര്‍ജീനിയ റാജിയുടെ വിജയം. അഭിഭാഷകയായ ഇവര്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിലൊന്നാണ്. മാറ്റിയോ റെന്‍സിയുടെ മധ്യ-ഇടതുപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി റോബര്‍ട്ടോ ഗിയാഷെട്ടിക്കെതിരെ മൂന്നില്‍ രണ്ട് ശതമാനം വോട്ടു നേടിയാണ് റാജി അധികാരത്തിലെത്തിയത്. സുപ്രധാനമായ മേയര്‍ തെരഞ്ഞെടുപ്പിലെ ഫലം 2018ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും അടിയൊഴുക്കുകള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Similar Posts