< Back
International Old
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്;  രണ്ടാം ഘട്ട സംവാദത്തിലും ഹിലരിക്ക് മേല്‍ക്കൈഅമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട സംവാദത്തിലും ഹിലരിക്ക് മേല്‍ക്കൈ
International Old

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട സംവാദത്തിലും ഹിലരിക്ക് മേല്‍ക്കൈ

Jaisy
|
21 May 2018 7:00 PM IST

ആദ്യ ഘട്ട സംവാദത്തില്‍ ഹിലരിക്കായിരുന്നു മുന്‍ തൂക്കം

കൊണ്ടും കൊടുത്തും നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട സംവാദത്തിലും ഹിലരിക്ക് മേല്‍ക്കൈ. അശ്ലീല പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപിന്റെ തുടക്കം.

പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന് ട്രംപ് തെളിയിച്ചതായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസ് ആവശ്യത്തിന് ഹിലരി സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ച സംഭവത്തില്‍ ട്രംപ് ആഞ്ഞടിച്ചു. ആഭ്യന്തര അന്താര്ഷ്ട്ര പ്രശ്നങ്ങളേക്കല്‍ സംവാദത്തില്‍ നിറഞ്ഞത് വ്യക്തിപരമായ അധിക്ഷേപങ്ങളാണ്.

അശ്ലീല പ്രയോഗ വിവാദത്തോടെ പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെട്ട ട്രംപിന്റെ ശക്തമായ തിരിച്ചു വരവായിരുന്നു രണ്ടാം സംവാദത്തില്‍. സര്‍വേഫലങ്ങള്‍ പ്രകാരം ഈ സംവാദത്തിലും പക്ഷേ മുന്‍തൂക്കം ഹിലരിക്കു തന്നെ. 1978ല്‍ ബില്‍ ക്ലിന്റനെതിരെ ലൈഗികാരോപണമുന്നയിച്ച സ്ത്രീകളേയും കൂട്ടി സംവാദത്തിന് മുന്‍പ് ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനവും വിവാദമായിട്ടുണ്ട്.

Similar Posts