< Back
International Old
ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നം;  ഹമാസ് പുതിയ രാഷ്ട്രീയനയം പ്രഖ്യാപിച്ചുഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നം; ഹമാസ് പുതിയ രാഷ്ട്രീയനയം പ്രഖ്യാപിച്ചു
International Old

ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നം; ഹമാസ് പുതിയ രാഷ്ട്രീയനയം പ്രഖ്യാപിച്ചു

Jaisy
|
21 May 2018 4:14 PM IST

ഫലസ്തീനില്‍‌ നിലനില്‍ക്കുന്നത് മതപരമായ സംഘര്‍ഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തില്‍ ഹമാസ് പുതിയ രാഷ്ട്രീയനയം പ്രഖ്യാപിച്ചു. 1967ലെ അതിര്‍ത്തിപ്രകാരം ഫലസ്തീന്‍ രാഷ്ട്രം നിലനില്‍ക്കുന്നുണ്ടെന്നും ഇസ്രയേലിനെ അംഗീകരിക്കുന്നില്ലെന്നും ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ പറഞ്ഞു. ഫലസ്തീനില്‍‌ നിലനില്‍ക്കുന്നത് മതപരമായ സംഘര്‍ഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീന്‍ പ്രശ്നത്തില്‍ ഹമാസിന്റെ മുന്‍നിലപാടുകളിലൂന്നിയാണ് പുതിയ നയപ്രഖ്യാപനം ഖാലിദ് മിശ്അല്‍ ഖത്തറില്‍ നടത്തിയത്.1967ല്‍ ഇസ്രയേല്‍ യുദ്ധത്തിലൂടെ കയ്യേറിയ കിഴക്കന്‍ ജറൂസലേം, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവകൂടി ഉള്‍കൊള്ളുന്നതാണ് ഫലസ്തീന്‍ രാഷ്ട്രമെന്ന് ഖാലിദ് മിശ്അല്‍ പ്രഖ്യാപിച്ചു. ഇസ്രായേല്‍ രാഷ്ട്രം നിലനില്‍ക്കുന്നില്ലെന്നും ഹമാസിന്റെ പോരാട്ടം ജൂതമത വിശ്വാസികള്‍ക്കെതിരല്ലെന്നും അതേസമയം ഫലസ്തീന്‍ ഭൂമി കയ്യേറി കുടിയേറ്റം നടത്തുന്ന സയണിസ്റ്റുകള്‍ക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രാന്‍സ്ലേഷന്‍-ഫലസ്തീന്റെ ഒരിഞ്ച് സ്ഥലവും വേണ്ടെന്ന് വെക്കില്ല. എത്രകാലം കുടിയേറ്റം തുടര്‍ന്നാലും എത്ര സമ്മര്‍ദ്ദമുണ്ടായാലും അതിന് തടസ്സമാവില്ല. ഫലസ്തീനെ പൂര്‍ണമായും ഒഴിപ്പിക്കുന്നതല്ലാത്ത ഒരു ആശയത്തെയും ഹമാസ് അംഗീകരിക്കുന്നില്ല. 1967 ജൂണ്‍ 4 പ്രകാരം ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തെയാണ് ഹമാസ് അംഗീകരിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് തങ്ങളുടെ സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങാന്‍ സ്വാതന്ത്ര്യമനുവദിക്കുന്ന സംവിധാനത്തെ മാത്രമേ അംഗീകരിക്കുകയുള്ളൂ. അതിന് മാത്രമാണ് പ്രസ്ഥാനത്തിലെ അണികള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചത്.

ഫലസ്തീനെ പൂര്‍ണ്ണമായും മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് പ്രസ്ഥാനം മുന്നോട്ട് പോവുന്നതെന്നും ഖാലിദ് മിശ്അല്‍ പറഞ്ഞു. എത്രകാലം ശത്രുക്കള്‍ കയ്യേറിയാലും ഫലസ്തീന്റെ ഒരുതരി മണ്ണും വിട്ടുകൊടുക്കില്ല. മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടായിരുന്ന ഹമാസ് ഇപ്പോള്‍ പൂര്‍ണമായും സ്വതന്ത്ര സംഘടന ആയിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts