< Back
International Old
മകനുമായി പാര്‍ലമെന്റിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി..വൈറലായി ചിത്രങ്ങള്‍മകനുമായി പാര്‍ലമെന്റിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി..വൈറലായി ചിത്രങ്ങള്‍
International Old

മകനുമായി പാര്‍ലമെന്റിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി..വൈറലായി ചിത്രങ്ങള്‍

Jaisy
|
21 May 2018 6:45 AM IST

ബുധനാഴ്ചയാണ് മൂന്നു വയസുകാരനായ ഹാഡ്രിനുമൊത്ത് ടൂഡ്രോ പാര്‍ലമെന്റിലെത്തിയത്

സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരമാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ടൂഡ്രോ. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ ടൂഡ്രോ പരമാവധി ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം മകനുമൊത്ത് പാര്‍ലമെന്റിലെത്തിയ ടൂഡ്രോയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ കൌതുകം. ഗ്ലാമറില്‍ അച്ഛനെക്കാള്‍ മുന്‍പിലാണ് മകനെന്നാണ് കമന്റുകള്‍ പറയുന്നത്.

ബുധനാഴ്ചയാണ് മൂന്നു വയസുകാരനായ ഹാഡ്രിനുമൊത്ത് ടൂഡ്രോ പാര്‍ലമെന്റിലെത്തിയത്. ഒരു ദിവസം മുഴുവന്‍ ഓഫീസില്‍ അച്ഛനോടൊപ്പം ചെലവഴിച്ച ഹാഡ്രിന്‍ പെട്ടെന്ന് തന്നെ പാര്‍ലമെന്റിന്റെ ഓമനയായി മാറി. അച്ഛന്റെ കസേരയായിരുന്നു കൊച്ചു ഹാഡ്രിന്റെ ഇരിപ്പിടം. ഓഫീസിനുള്ളില്‍ ഒളിച്ചുകളിയും മറ്റുമായി ആകെ ആവേശത്തിലായിരുന്ന കക്ഷി. ടൂഡ്രോ തന്നെയാണ് മകനൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഹാഡ്രിനില്‍ തങ്ങള്‍ ഭാവി പ്രധാനമന്ത്രിയെ കാണുന്നുവെന്നാണ് ഒരു കമന്റ്.

ഹാഡ്രിനുള്‍പ്പെടെ മൂന്നു മക്കളുടെ പിതാവാണ് ജസ്റ്റിന്‍ ടൂഡ്രോ. ഒന്‍പതുകാരനായ സേവ്യറും എട്ട് വയസുകാരിയായ എല്ല ഗ്രേസുമാണ് ഹാഡ്രിന്റെ സഹോദരങ്ങള്‍. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് സോഫി ഗ്രിഗറിയെ ടൂഡ്രോ വിവാഹം കഴിക്കുന്നത്.

Related Tags :
Similar Posts