International Old
ഫലസ്തീന്‍ പൌരന്‍മാര്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ്: 15 പേര്‍ കൊല്ലപ്പെട്ടു; 1400ലധികം പേര്‍ക്ക് പരിക്ക്ഫലസ്തീന്‍ പൌരന്‍മാര്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ്: 15 പേര്‍ കൊല്ലപ്പെട്ടു; 1400ലധികം പേര്‍ക്ക് പരിക്ക്
International Old

ഫലസ്തീന്‍ പൌരന്‍മാര്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ്: 15 പേര്‍ കൊല്ലപ്പെട്ടു; 1400ലധികം പേര്‍ക്ക് പരിക്ക്

Muhsina
|
23 May 2018 5:13 AM IST

ഫലസ്തീന്‍ പൌരന്‍മാര്‍ക്ക് നേരെ നടത്തിയ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇസ്രായേലിലെ ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമ കേന്ദ്രമായ അദ് ലാഹ് പറഞ്ഞു.

ഗാസ അതിര്‍ത്തിക്ക് സമീപം ഇസ്രായേല്‍ സേന ഫലസ്തീന്‍ പൌരന്‍മാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെടുകയും 1400ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലാന്‍ഡ് ഡേ ദിനത്തില്‍ ഇസ്രായേല്‍ ഗാസ അതിര്‍ത്തിയിലേക്ക് പ്രകടനമായി എത്തിയവര്‍ക്ക് നേരെയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടത്.

1976ലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ നടത്തിയ ചെറുത്ത് നില്‍പിന്‍റെ 42ആം വാര്‍ഷികമായ ഇന്നലെ ഗാസയിലെ അഞ്ച് പ്രധാന മേഖലയിലാണ് ഫലസ്തീന്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ഇവര്‍ അതിര്‍ത്തിയില്‍ നിന്ന് 700 മീറ്റര്‍ അകലെയാണ് ഒത്തുകൂടിയിരുന്നത്. ഇവര്‍ക്ക് നേരെയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. സൈന്യം ഇവര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയതോടൊപ്പം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി രാജ്യത്ത് ദു:ഖാചരണം നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മുഹമൂദ് അബ്ബാസ് അറിയിച്ചു. ഫലസ്തീന്‍ പൌരന്‍മാര്‍ക്ക് നേരെ നടത്തിയ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇസ്രായേലിലെ ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമ കേന്ദ്രമായ അദ് ലാഹ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണം നടത്തുമെന്നും ഇവര്‍ പറഞ്ഞു.

Similar Posts