< Back
International Old
ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്താന്‍‍ നടപടിയെടുക്കണമെന്ന് ഇന്ത്യയും അമേരിക്കയുംഭീകരസംഘടനകള്‍ക്കെതിരെ പാകിസ്താന്‍‍ നടപടിയെടുക്കണമെന്ന് ഇന്ത്യയും അമേരിക്കയും
International Old

ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്താന്‍‍ നടപടിയെടുക്കണമെന്ന് ഇന്ത്യയും അമേരിക്കയും

Jaisy
|
25 May 2018 9:34 PM IST

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ സ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും വിദേശകാര്യമന്ത്രി സുഷമസ്വരാജുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം

ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്താന്‍‍ നടപടിയെടുക്കണമെന്ന് ഇന്ത്യയും അമേരിക്കയും സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ സ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും വിദേശകാര്യമന്ത്രി സുഷമസ്വരാജുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ അതിന് വിലനല്‍കേണ്ടിവരുമെന്നും ഇരുവരും മുന്നറിയിപ്പ് നല്‍കി.

5 രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പാക് സന്ദര്‍ശനത്തിന് ശേഷം റെക്സ് ടില്ലേഴ്സണ്‍‍ ഇന്ത്യയിലെത്തിയത്. തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം ഉറപ്പുനല്‍കി. തീവ്രവാദത്തിന് സ്വന്തം ഭൂമി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന പാകിസ്താന്റെ നടപടി അവസാനിപ്പിക്കണമെന്ന് സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ഇരു നേതാക്കളും ആവശ്യപ്പെട്ടു.

ട്രംപിന്റെ പുതിയ അഫ്ഗാനിസ്ഥാന്‍, ദക്ഷിണേഷ്യ നയങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തി. എച്ച് 1 ബി വിസ സംബന്ധിച്ച ആശങ്കകളും ചര്‍ച്ചാവിഷയമായി. പ്രധാനമന്ത്രിയുമായും ടില്ലേഴ്സണ്‍ കൂടിക്കാഴ്ച നടത്തും.

Similar Posts