International Old
ഗസ്സ ആക്രണണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ബ്രിട്ടണ്‍ഗസ്സ ആക്രണണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ബ്രിട്ടണ്‍
International Old

ഗസ്സ ആക്രണണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ബ്രിട്ടണ്‍

Ubaid
|
26 May 2018 2:51 AM IST

മൂന്ന് ദിവസത്തെ സന്ദര്‍ശന്റെ ഭാഗമായി യുകെയില്‍ എത്തിയ ത്വയ്യിബ് ഉര്‍ദുഗാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ്

ഗസ്സ ആക്രണണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ. സംഭവം ജനാധിപത്യത്തെ പ്രതിരോധത്തിലാക്കുന്നതെന്ന് മെയ് പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മെയുടെ പ്രതികരണം.

മൂന്ന് ദിവസത്തെ സന്ദര്‍ശന്റെ ഭാഗമായി യുകെയില്‍ എത്തിയ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഗസ്സയില്‍ അക്രമത്തില്‍ ശക്തമായ പ്രതിഷേധിച്ചത്. ദുരന്തവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് പറഞ്ഞ മെയ് അക്രമത്തില്‍ സ്വതന്ത്ര അന്വേഷണം വേണെന്നും ആവശ്യപ്പെട്ടു.

ഫലസ്തീന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ പ്രതിഷേധം സമാധനപരമായിരിക്കണം. ജനാധിപത്യത്തെ പ്രതിരോധത്തിലാക്കുകയാണ്. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നും മെയ് കൂട്ടിച്ചേര്‍ത്തു. അതേസമയം ചരിത്രം തീരുമാനിക്കുമെന്നായിരുന്നു അക്രമത്തെ ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞത്. ഇസ്രോയേല്‍ കൂട്ടകുരുതിയിലില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും പരുക്കേറ്റവര്‍ വേഗ സുഖം പ്രാപിക്കട്ടെയെന്നു തുര്‍ക്കിഷ് പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉര്‍ദുഗാന്‍ യുകെയില്‍ എത്തിയത്. പ്രതിരോധ വാണിജ്യ മേഖലകളില്‍ ഉള്‍പ്പെടെ ബ്രിട്ടനുമായി തുര്‍ക്കി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. തുർക്കിയിൽ അറസ്റ്റു ചെയ്യപ്പെട്ട വിദേശ പോരാളികളുടെ കൈമാറ്റം സംബന്ധിച്ച കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

Similar Posts