< Back
International Old
ഓവര്‍ ബ്രിഡ്ജ് കയറി ഇറങ്ങുക ബുദ്ധിമുട്ടാണ്: പോത്ത് മാധ്യമപ്രവര്‍ത്തകനോട്ഓവര്‍ ബ്രിഡ്ജ് കയറി ഇറങ്ങുക ബുദ്ധിമുട്ടാണ്: പോത്ത് മാധ്യമപ്രവര്‍ത്തകനോട്
International Old

ഓവര്‍ ബ്രിഡ്ജ് കയറി ഇറങ്ങുക ബുദ്ധിമുട്ടാണ്: പോത്ത് മാധ്യമപ്രവര്‍ത്തകനോട്

Khasida
|
26 May 2018 3:02 PM IST

പോത്തിനെ ഇന്റര്‍വ്യൂ ചെയ്ത് തയ്യാറാക്കിയ വാര്‍ത്താ വീഡിയോയും മാധ്യമപ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു.

പോത്തിനെ ഇന്റര്‍വ്യൂ ചെയ്ത് തയ്യാറാക്കിയ വാര്‍ത്താ വീഡിയോയും മാധ്യമപ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു. പാകിസ്ഥാനിലെ ജിയോ ടിവി ചാനലിലെ അമീന്‍ ഹഫീസ് എന്ന റിപ്പോര്‍ട്ടറാണ് പോത്തിനോട് ചോദ്യം ചോദിച്ച് പ്രതികരിപ്പിച്ച്, ആ കരച്ചില്‍ പരിഭാഷപ്പെടുത്തി, വാര്‍ത്ത തയ്യാറാക്കിയത്.

തന്റെ റിപ്പോര്‍ട്ടിംഗിനെ രസകരമാക്കുന്ന കഴിവുമൂലം സോഷ്യല്‍ മീഡിയക്ക് പ്രിയപ്പെട്ടവനാണ് അമീന്‍ ഹഫീസ്. ലാഹോറിലെ ജനങ്ങള്‍ റോഡ് ക്രോസ് ചെയ്യാന്‍ ഓവര്‍ബ്രിഡ്ജുകള്‍ ഉപയോഗിക്കുന്നില്ലെന്നും അതേസമയം നഗരത്തിലെ പോത്തുകള്‍ ഓവര്‍ ബ്രിഡ്‍ജുകള്‍ കയറി ഇറങ്ങുന്നുവെന്നുമാണ് അമീന്‍ ഹഫീസിന്റെ സ്റ്റോറി.

സ്റ്റോറിക്കിടെ പോത്തിന്റെ അഭിമുഖവും എടുത്തിട്ടുണ്ട് അമീന്‍ ഹഫീസ്. ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കുന്നത എളുപ്പമാണോ ബുദ്ധിമുട്ടാണോ എന്നായിരുന്നു പോത്തിനോടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്തായാലും ചോദ്യം കേട്ട പോത്ത് ഒന്ന് അമറി. അത് അമീന്‍ ഹഫീസ് ഉടനെ പരിഭാഷപ്പെടുത്തുകയും ചെയ്തു. ചവിട്ടുപടികള്‍ കയറുക എന്നത് ഏത് മൃഗത്തിനാണ് എളുപ്പമാകുക എന്നാണ് അവര്‍ പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭാഷ.

റിപ്പോര്‍ട്ടിങ്ങിനായി മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്ന കോപ്രായങ്ങളും കോമഡികളും നേരത്തെയും വൈറലായിട്ടുണ്ട്. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും പാകിസ്താനിലെ ഈദി ഫൌണ്ടേഷന്‍ സ്ഥാപകനുമായ അബ്ദുല്‍സത്താര്‍ ഈദിയുടെ ശവക്കല്ലറയില്‍ ഇറങ്ങിക്കിടന്ന് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ സോഷ്യല്‍ മീഡിയയുടെ നിരവധി വിമര്‍ശങ്ങള്‍ക്ക് ഇരയായിരുന്നു.

കൂടാതെ പാകിസ്ഥാനിലെ ഉറുദു വാര്‍ത്താ ചാനല്‍ ദുനിയാ ന്യൂസിന്റെ മാധ്യമപ്രവര്‍ത്തകന്‍ മഴക്കെടുതിയുടെ റിപ്പോര്‍ട്ടിങ്ങിനെ ഒരു കുട്ടിയെ മഴയത്ത് നിര്‍ത്തി അഭിമുഖത്തിന് ശ്രമിച്ചത്, തന്റെ നിഷ്കളങ്കമായ ചോദ്യം കൊണ്ട് കുട്ടി പൊളിച്ചിരുന്നു. കുട്ടിയോട് മഴയില്‍ എന്തുചെയ്യുന്നുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അങ്കിള്‍ നിങ്ങള്‍ എന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് നിര്‍ബന്ധിച്ചുകൊണ്ടു വന്നതല്ലേ എന്നായിരുന്നു കുട്ടിയുടെ മറുചോദ്യം.

Similar Posts