തുര്‍ക്കി ഭരണ ഘടന ഭേദഗതി; ജര്‍മനിയിലും ബെല്‍ജിയത്തിലും വോട്ടെടുപ്പ്തുര്‍ക്കി ഭരണ ഘടന ഭേദഗതി; ജര്‍മനിയിലും ബെല്‍ജിയത്തിലും വോട്ടെടുപ്പ്
|തുര്‍ക്കി പൌരന്‍മാര്‍ക്കാണ് വോട്ടവകാശം ഉള്ളത്. തുര്‍ക്കിയും യൂറോപ്പും തമ്മിലുള്ള ബന്ധം ഉലയുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
തുര്‍ക്കി ഭരണ ഘടന ഭേദഗതിക്കായി ജര്‍മനിയിലും ബെല്‍ജിയത്തിലും വോട്ടോടുപ്പ് തുടങ്ങി. തുര്‍ക്കി പൌരന്‍മാര്‍ക്കാണ് വോട്ടവകാശം ഉള്ളത്. തുര്‍ക്കിയും യൂറോപ്പും തമ്മിലുള്ള ബന്ധം ഉലയുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
തുര്‍ക്കി പ്രസിഡന്‍റിന് കൂടുതല്‍ അവകാശങ്ങളും അധികാരങ്ങളും നല്‍കുന്നതിനാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. തുര്‍ക്കിയിലെ പൌരന്‍മാര്‍ക്കെപ്പം മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന തുര്‍ക്കി കുടിയേറ്റകാര്‍ക്കും വോട്ടവകാശമുണ്ട്. ജര്‍മനിയില്‍ താമസിക്കുന്ന തുര്‍ക്കി കുടിയേറ്റകാര്‍ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 30 ലക്ഷത്തിലധികം തുര്‍ക്കി കുടിയേറ്റകാര്‍ ജര്‍മ്മനിയില്‍ താമസിക്കുന്നുണ്ട്. ബർലിനിലെ തുർക്കി കോൺസുലേറ്റിലാണ് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയത്. ഇന്നലെ ആരംഭിച്ച വോട്ടെടുപ്പ് അടുത്ത മാസം 9വരെ നീണ്ടു നില്‍ക്കും.വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചാല്‍ ബാലറ്റുകള്‍ തുര്‍ക്കിയിലെത്തിക്കും. 25 ലക്ഷത്തോളം വരുന്ന ബെല്‍ജിയത്തില്‍ താമസിക്കുന്ന തുര്‍ക്കി പൌരന്‍മാരും വോട്ടവകാശം വിനിയോഗിച്ച് തുടങ്ങി. മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലെ തുര്‍ക്കി പൌരന്‍മാര്‍ക്ക് വേണ്ടിയും വോട്ടെടുപ്പ് നടക്കും. വോട്ട് ഉറപ്പിക്കുന്നതിനായി വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ തുര്‍ക്കി മന്ത്രിമാര്‍ നടത്താനിരുന്ന റാലികള്‍ ജര്‍മ്മനിയും നെതര്‍ലാന്‍റും തടഞ്ഞിരുന്നു. മന്ത്രിമാരെ തടഞ്ഞതിനെതിരെ തുര്‍ക്കി ശക്തമായി രംഗത്തെത്തിയിരുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളുമായി അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സമയത്തുതന്നെയാണ് ഭരണഘടന ഭേദഗതിക്കായുള്ള വോട്ടെടുപ്പ് തുടങ്ങാന്‍ തുര്‍ക്കിക്ക് കഴിഞ്ഞത്.