തീവ്രവാദം പൊറുപ്പിക്കില്ലെന്ന് ഉര്‍ദുഗാന്‍തീവ്രവാദം പൊറുപ്പിക്കില്ലെന്ന് ഉര്‍ദുഗാന്‍
|ഈ മാസം ഒരു വിവാഹ ചടങ്ങിനിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 54 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
ഐഎസിന്റെയും കുര്‍ദ് തീവ്രവാദികളുടെയും അന്ത്യംവരെ ആക്രമണം തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഒരു തരത്തിലുമുള്ള തീവ്രവാദത്തെയും പൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കുര്‍ദ് മേഖലയില്‍ തുര്‍ക്കി സൈന്യം നടത്തിയ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന വാദം തുര്‍ക്കി നിഷേധിച്ചു.
തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസം ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയത്. ഈ മാസം ഒരു വിവാഹ ചടങ്ങിനിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 54 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
ഐഎസിനെ ഭയന്ന് നാടുവീടും വിട്ട സിറിയയിലെ ജനങ്ങള്‍ക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി. എന്നാല്‍ തുര്‍ക്കി പിന്തുണയോടെ വിമതര്‍ പിടിച്ചെടുത്ത സിറിയയിലെ അല്‍ അമര്‍ന ഗ്രാമത്തില്‍ തുര്‍ക്കി സൈന്യം നടത്തിയ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തുര്‍ക്കി നിഷേധിച്ചു. കൊല്ലപ്പെട്ട 25 പേരും കുര്‍ദ് തീവ്രവാദികള്‍ തന്നെയാണെന്നാണ് തുര്‍ക്കിയുടെ നിലപാട്.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെ അല്‍അമര്‍നയില്‍ കുര്‍ദ് പോരാളികളില്‍ നിന്ന് സിറിയന്‍ വിമതര്‍ ആയുധം പിടിച്ചെടുത്തു. വിവിധ പ്രദേശങ്ങളില്‍ തുര്‍ക്കിയുടെ സഹായത്തോടെ മുന്നേറാന്‍ സിറിയന്‍ വിമതര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.