< Back
International Old
സിറിയന്‍ മാധ്യമപ്രവര്‍ത്തക സൈന ഇര്‍ഹെയ്മിന്റെ പാസ്പോര്‍ട്ട് ബ്രിട്ടീഷ് അധികൃതര്‍ പിടിച്ചുവെച്ചുസിറിയന്‍ മാധ്യമപ്രവര്‍ത്തക സൈന ഇര്‍ഹെയ്മിന്റെ പാസ്പോര്‍ട്ട് ബ്രിട്ടീഷ് അധികൃതര്‍ പിടിച്ചുവെച്ചു
International Old

സിറിയന്‍ മാധ്യമപ്രവര്‍ത്തക സൈന ഇര്‍ഹെയ്മിന്റെ പാസ്പോര്‍ട്ട് ബ്രിട്ടീഷ് അധികൃതര്‍ പിടിച്ചുവെച്ചു

Ubaid
|
27 May 2018 12:59 PM IST

ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍ സര്‍ക്കാര്‍വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയയായ സിറിയന്‍ പത്രപ്രവര്‍ത്തകയാണ് സൈന ഇര്‍ഹെയ്മിന്‍

പ്രസിദ്ധ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സിറിയന്‍ മാധ്യമപ്രവര്‍ത്തക സൈന ഇര്‍ഹെയ്മിന്റെ പാസ്പോര്‍ട്ട് ബ്രിട്ടീഷ് അധികൃതര്‍ പിടിച്ചുവെച്ചു. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്റെ കടുത്ത വിമര്‍ശകയാണ് സൈന ഇര്‍ഹൈം. സൈന പാസ്പോര്‍ട്ട് മോഷ്ടിച്ചതാണെന്ന് സിറിയന്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നായിരുന്നു ബ്രിട്ടീഷ് അധികൃതരുടെ വിശദീകരണം.

ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍ സര്‍ക്കാര്‍വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയയായ സിറിയന്‍ പത്രപ്രവര്‍ത്തകയാണ് സൈന ഇര്‍ഹെയ്മിന്‍. ബശ്ശാറുല്‍ അസദ് സൈന്യവും സര്‍ക്കാറും സിറിയയില്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ പുറംലോകത്തെത്തിക്കുന്നതില്‍ സൈനയുടെ ഇടപെടലുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. നിലവില്‍ തുര്‍ക്കിയില്‍ താമസിക്കുന്ന സൈന വിമാനയാത്രക്കായി ഹീത്റോ വിമാനത്താവളത്തിലെത്തിയപ്പെഴാണ് ബ്രീട്ടീഷ് അധികൃതര് പാസ്പോര്‍ട്ട് പിടിച്ചുവാങ്ങിയത്. പാസ്പോര്‍ട്ട് മോഷ്ടിച്ചതാണെന്ന് സിറിയന്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടന്നും പാസ്പോര്‍ട്ട് വേണമെങ്കില്‍ സൈന സിറിയന്‍ സര്‍ക്കാറിനെ സമീപിക്കണമെന്നുമാണ് ബ്രിട്ടീഷ് അധികൃതരുടെ നിലപാട്. പാസ്പോര്‍ട്ടുകള്‍ അതത് രാഷ്ട്രങ്ങളുടെ നിയമപരമായ രേഖകളാണന്നും വ്യക്തികള്‍ക്ക് സ്വതന്ത്ര ഉടമസ്ഥാവകാശമുള്ളവ അല്ല എന്നും അധികൃതര്‍ വിശദികരിക്കുന്നു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതോടെ, നിലവില്‍ താമസിക്കുന്ന തുര്‍ക്കിയിലേക്ക് തന്നെ മടങ്ങാനാവുമോ എന്നകാര്യവും സംശയമാണെന്ന് സൈന പറയുന്നു. ജനാധിപത്യവിരുദ്ധ സര്‍ക്കാര്‍ പുതിയ പാസ്പോര്‍ട്ട് അനുവദിക്കാന്‍ സാധ്യതയില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

Similar Posts