< Back
International Old
ഉത്തരകൊറിയയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്ഉത്തരകൊറിയയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്
International Old

ഉത്തരകൊറിയയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്

Jaisy
|
27 May 2018 1:31 PM IST

നിരന്തരമയി ഉത്തരകൊറിയ ആണവ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നടപടിയെന്നും ട്രംപ് വ്യക്തമാക്കി

ഉത്തരകൊറിയയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .നിരന്തരമയി ഉത്തരകൊറിയ ആണവ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നടപടിയെന്നും ട്രംപ് വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

വൈറ്റ് ഹൌസില്‍ നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ട്രെപിന്രെ പ്രതികരണം. നിരന്തരം ആണവായുധ ഭീഷണി ഉയര്‍ത്തുന്ന ഉത്തരകൊറിയയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കും . ദീര്‍ഘ നാളത്തേക്കാക്കായിരിക്കും ഈ പ്രഖ്യാപനമെന്നും ട്രെപ് അറിയിച്ചു. ബാലിസ്റ്റിക് മിസൈല്‍ വികസന പരിപാടി ഉപേക്ഷിക്കാന്‍ കിം ജോങ് ഉന്‍ തയ്യാറാകമെന്നും ട്രംപ് ആവശ്യപ്പെട്ടു.

2008ല്‍ ബുഷ് ഭരണകൂടവും ഉത്തരകൊറിയയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചിരുന്ന. സിറിയ ഇറാന്‍ സുഡാന്‍ എന്നീ രാജ്യങ്ങളെയും മുന്പ് യുഎസ് ഈ പട്ടികയില്‍ പെടുത്തിയിരുന്നു. ആറാം തവണയും ആമവായുധ പരീക്ഷണ' നടത്തുകയും നിരന്തരം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തുകയും ചെയ്യുന്ന ഉത്തരകൊറിയക്കെതിരെ ഐക്യ രാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ ഉപരോധവും നില നില്‍ക്കുന്നുണ്ട്.

Similar Posts