International Old
തുര്‍ക്കി ഇനി പ്രസിഡന്റ് ഭരിക്കുംതുര്‍ക്കി ഇനി പ്രസിഡന്റ് ഭരിക്കും
International Old

തുര്‍ക്കി ഇനി പ്രസിഡന്റ് ഭരിക്കും

Muhsina
|
29 May 2018 4:55 PM IST

നിലവിലെ പാര്‍ലമെന്റ് സംവിധാനത്തിന് പകരം പ്രസിഡന്‍ഷ്യല്‍ സംവിധാനമായിരിക്കും ഇനി തുര്‍ക്കിയില്‍ നടപ്പിലാവുക. പ്രധാനമന്ത്രിപദവും ഇല്ലാതാകും.

തുര്‍ക്കിയില്‍ ഇനി പ്രസിഡന്റ് ഭരിക്കും. ഇന്നലെ നടന്ന ഹിതപരിശോധനയില്‍ 51.3 ശതമാനം പേര്‍ പ്രസിഡന്‍ഷ്യന്‍ ഭരണത്തിന് അനുകൂലമായി വോട്ട് ചെയ്തു. രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്കും അട്ടിമറി ശ്രമങ്ങള്‍ക്കുമുള്ള മറുപടിയാണ് വിജയമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു.

പ്രസിഡന്റിന് കൂടുതല്‍ അധികാരം കൈവരുന്നതാണ് ഭരണഘടനാ ഭേദഗതി. നിലവിലെ പാര്‍ലമെന്റ് സംവിധാനത്തിന് പകരം പ്രസിഡന്‍ഷ്യല്‍ സംവിധാനമായിരിക്കും ഇനി തുര്‍ക്കിയില്‍ നടപ്പിലാവുക. പ്രധാനമന്ത്രിപദവും ഇല്ലാതാകും. ഇതുള്‍പ്പെടെ 18 ഭേദഗതികള്‍ക്കാണ് ജനം അനുകൂലമായി വിധിയെഴുതിയത്.

51.3 ശതമാനം പേരാണ് ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ 48.7 ശതമാനം പേര്‍ എതിര്‍ത്തു. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നില്ലെങ്കിലും വിജയം അവകാശപ്പെട്ട് ഭരണകക്ഷിയായ എ കെ പാര്‍ട്ടി രംഗത്ത് വന്നു. ഭേദഗതിയെ എതിര്‍ത്ത കുര്‍ദ് ഭൂരിപക്ഷ മേഖലകളിലും യെസ് പക്ഷത്തിനാണ് മുന്‍തൂക്കം. അങ്കാറയിലെ എകെ പാര്‍ട്ടിയുടെ ആസ്ഥാനത്ത് മുദ്രാവാക്യം വിളികളുമായി ആയിരങ്ങള്‍ തടിച്ചു കൂടി.

ആക്രമണങ്ങള്‍ക്കും അട്ടിമറി ശ്രമങ്ങള്‍ക്കുമുള്ള മറുപടിയാണ് വിജയമെന്ന് പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദൊഗാന്‍ പറഞ്ഞു. പുതിയ ഭേദഗതിയിലൂടെ വൈസ് പ്രസിഡന്റ്, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ നിയമിക്കാനും പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും. അതേസമയം വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷകക്ഷികള്‍ രംഗത്ത് വന്നു. വോട്ടിങ്ങിനിടെ ദിയാര്‍ബകിറിലെ പോളിങ് സ്റ്റേഷനിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

Similar Posts