< Back
International Old
മൊസൂളിലെ പഴയനഗരം 72 മണിക്കൂറിനുള്ളില്‍ പിടിച്ചെടുക്കുമെന്ന് ഇറാഖ് സൈന്യംമൊസൂളിലെ പഴയനഗരം 72 മണിക്കൂറിനുള്ളില്‍ പിടിച്ചെടുക്കുമെന്ന് ഇറാഖ് സൈന്യം
International Old

മൊസൂളിലെ പഴയനഗരം 72 മണിക്കൂറിനുള്ളില്‍ പിടിച്ചെടുക്കുമെന്ന് ഇറാഖ് സൈന്യം

Jaisy
|
30 May 2018 12:33 AM IST

രണ്ടാമത്തെ ദിവസമാണ് മേഖലയില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നത്

മൊസൂളിലെ പഴയനഗരം 72 മണിക്കൂറിനുള്ളില്‍ പിടിച്ചെടുക്കുമെന്ന് ഇറാഖ് സൈന്യം. രണ്ടാമത്തെ ദിവസമാണ് മേഖലയില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നത്. സമീപപ്രദേശങ്ങളില് ക്യാമ്പ് ചെയ്താണ് സൈന്യത്തിന്റെ മുന്നേറ്റം .

ഐഎസിനെ മൌസിലില്‍ നിന്ന് പൂര്‍ണമായും തുരത്തുക എന്ന ലക്ഷ്യത്തോടെ ഏഴ്മാസമായി ഇറാഖി സൈന്യം ശക്തമായ നടപടികള്‍ക്ക് തുടക്കമിട്ടത്. സമീപപ്രദേശമായ ഷിഫ, സിഞ്ചിലി, സഹ എന്നിവിടങ്ങളിലാണ് സൈന്യം ക്യാംപ് ചെയ്തിരിക്കുന്നത്.

നാല് ചാവേറുകളടക്കം 30ലേറെ ഐഎസ് ഭീകരരെ ഇന്നലെ കൊലപ്പെടുത്തിയതായി മേജര്‍ ജനറല്‍ മാന്‍ അല്‍ ലാഗി വ്യക്തമാക്കി. ഇന്നലെ 15 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 72 മണിക്കൂറിനുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് സൈന്യം പ്രതീക്ഷിക്കുന്നത്. സൈന്യം കേന്ദ്രീകരിച്ചിരിക്കുന്ന പ്രാന്ത പ്രദേശങ്ങള്‍ ഇടുങ്ങിയ വഴികളും തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന കെട്ടിടങ്ങളും ഉള്ളവയായത് ഇറാഖി സേനക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. എന്നാല്‍ 72 മണിക്കൂറിനുള്ളില്‍ സൈന്യത്തിന് മൌസിലിലെ പഴയ നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Similar Posts