< Back
International Old
പ്രായം വെറും മൂന്നു വയസ്; ഓടിക്കുന്നത് ബിഎംഡബ്ല്യു കാര്‍പ്രായം വെറും മൂന്നു വയസ്; ഓടിക്കുന്നത് ബിഎംഡബ്ല്യു കാര്‍
International Old

പ്രായം വെറും മൂന്നു വയസ്; ഓടിക്കുന്നത് ബിഎംഡബ്ല്യു കാര്‍

admin
|
29 May 2018 5:10 PM IST

ബിഎംഡബ്ല്യു കാർ അനായാസേന ഓടിക്കുന്ന മൂന്ന് വയസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ബിഎംഡബ്ല്യു കാർ അനായാസേന ഓടിക്കുന്ന മൂന്ന് വയസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇറാഖിൽ ബാഗ്ദാദിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് ഈ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിരിക്കുന്നത്.

വാഹനത്തില്‍ സൌകര്യമായി ഇരിക്കാന്‍ പോലും കഴിയാത്ത കുട്ടി യാതൊരു ഭയമില്ലാതെയാണ് വാഹനം ഓടിക്കുന്നത്. ഇടക്കിടെ കുട്ടി ക്യാമറയിലേക്ക് നോക്കുന്നതും വീഡിയോയിൽ കാണാം. ഒപ്പം ബിഎംഡബ്ല്യുവിൽ അപകടകരമായ രീതിയിൽ ഉള്ള അഭ്യാസപ്രകടനങ്ങ‌ളും കുട്ടി നടത്തുന്നുണ്ട്. വാഹനങ്ങൾ ഓടിക്കുന്നതിനായുള്ള ഇറാഖിലെ കുറഞ്ഞ പ്രായം 17 വയസ്സാണ്. ഈ നിയമമാണ് ഇതിലൂടെ കുട്ടിയുടെ മാതാപിതാക്കൾ ലംഘിച്ചിരിക്കുന്നത്. വളരെ വേഗമാണ് വീഡിയോ വൈറലായിരിക്കുന്നത്. വീഡിയോക്കെതിരെ ഇതിനോടകം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Similar Posts