< Back
International Old
ജോണ്‍സണ്‍ & ജോണ്‍സണ്‍ പൗഡര്‍ അര്‍ബുദത്തിന് കാരണമായി; 350 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിജോണ്‍സണ്‍ & ജോണ്‍സണ്‍ പൗഡര്‍ അര്‍ബുദത്തിന് കാരണമായി; 350 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
International Old

ജോണ്‍സണ്‍ & ജോണ്‍സണ്‍ പൗഡര്‍ അര്‍ബുദത്തിന് കാരണമായി; 350 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

admin
|
29 May 2018 1:56 PM IST

പ്രമുഖ സൌന്ദര്യവര്‍ദ്ധക ഉല്‍പ്പന്ന നിര്‍മാതാക്കളായ ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിക്ക് വന്‍ തിരിച്ചടി.

പ്രമുഖ സൌന്ദര്യവര്‍ദ്ധക ഉല്‍പ്പന്ന നിര്‍മാതാക്കളായ ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിക്ക് വന്‍ തിരിച്ചടി. ടാല്‍ക്കം പൗഡര്‍ ഉപയോഗം അണ്ഡാശയ കാന്‍സറിനു കാരണമായെന്ന പരാതിയില്‍ അമേരിക്കന്‍ വനിതക്ക് 363 കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് കോടതി വിധി. കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ ഉപഭോഗം കാന്‍സറിന് കാരണമായേക്കുമെന്ന മുന്നറിയിപ്പ് ഉല്‍പ്പന്നത്തില്‍ വേണ്ടവിധമില്ലെന്നതും ജോണ്‍സണ്‍ & ജോണ്‍സണ് തിരിച്ചടിയായി. ഇത്തരം 1200 ഓളം കേസുകളാണ് കമ്പനിക്കെതിരെ നിലവിലുള്ളത്. ഇതു രണ്ടാം തവണയാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉപഭോക്താവുമായുള്ള നിയമയുദ്ധത്തില്‍ തിരിച്ചടി നേരിടുന്നത്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കെതിരേ ഗ്ലോറിയ റിസ്‌റ്റേസന്‍ഡ് ആണു മിസൗറി സ്‌റ്റേറ്റ് കോടതിയെ സമീപിച്ചത്. മൂന്നാഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇതില്‍ 50 ലക്ഷം ഡോളര്‍ ഗ്ലോറിയയ്ക്കു നഷ്ടപരിഹാരമായും അഞ്ച് കോടി ഡോളര്‍ പിഴയായുമാണ് വിധിയില്‍ പറയുന്നത്. 2011 ലാണ് ഇവര്‍ രോഗബാധിതയായത്. ജനനേന്ദ്രിയത്തിന്റെ ശുചിത്വത്തിനായുള്ള ഷവര്‍ ടു ഷവര്‍ പൌഡറും ബേബി പൌഡറുമാണ് ഇവര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നത്. കമ്പനി പുറത്തിറക്കുന്ന ടാല്‍കം പൗഡറാണു രോഗകാരണമെന്നായിരുന്നു വാദം. അര്‍ബുദബാധയെ തുടര്‍ന്ന് ഇവരുടെ അണ്ഡാശയം നീക്കം ചെയ്യേണ്ടി വന്നിരുന്നു. ടാല്‍കം പൗഡര്‍ കാന്‍സറിനു കാരണമാകുമോയെന്ന കാര്യത്തില്‍ ഗവേഷകര്‍ക്കിടെ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓഫ് കാന്‍സര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് എതിരായി നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഗ്ലോറിയക്കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

Similar Posts