< Back
International Old
ട്രംപും കിം ജോങ് ഉനും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ചട്രംപും കിം ജോങ് ഉനും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച
International Old

ട്രംപും കിം ജോങ് ഉനും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച

Muhsina
|
30 May 2018 10:15 AM IST

അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉനും തമ്മിലുള്ള ചർച്ച വരും ആഴ്ചയിൽ നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉനും തമ്മിലുള്ള ചർച്ച വരും ആഴ്ചയിൽ നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍. കഴിഞ്ഞ ദിവസമാണ് കിമ്മുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് അറിയിച്ചത്.

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് കിമ്മിനെ കാണാനുള്ള ട്രംപിന്റെ തീരുമാനം. ഉത്തരകൊറിയയുടെ ആണവപരീക്ഷണവുമായി തുടരുന്ന പ്രതിസന്ധിയിൽ കൂടിക്കാഴ്ച വഴിത്തിരിവാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ മിസൈൽ മനുഷ്യന്‍, കിറുക്കന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളായിരുന്നു കിമ്മിന് ട്രംപ് കഴിഞ്ഞവർഷം ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലൂടെ നൽകിയത്. സമനിലതെറ്റിയ ബുദ്ധിമാന്ദ്യം ബാധിച്ച അമേരിക്കകാരനെന്നായിരുന്നു കിമ്മിന്റെ മറുപടി. തുടർച്ചയായ വിവാദ പരാമർശങ്ങളാണ് ഇരു രാഷ്ട്രത്തലവന്മാരും പരസ്പരം നടത്തിയത്. കിം ചർച്ചക്ക് താത്പര്യം പ്രകടിപ്പിച്ചുവെന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ടില്ലേഴ്സൺ കൂട്ടിച്ചേർത്തു. ആണവ പദ്ധതികളിൽ നിന്ന് പിന്നോട്ട‌് പോവാൻ കിം സമ്മതിച്ചെന്നാണ് ദക്ഷിണ കൊറിയന്‍ പ്രതിനിധികൾ കിമ്മുമായി നടത്തിയ ചര്‍ച്ചകൾക്ക് ശേഷം അറിയിച്ചത്.

Similar Posts