< Back
International Old
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കന്‍ വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലാപ്‍ടോപ് വിലക്ക് പിന്‍വലിച്ചുഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കന്‍ വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലാപ്‍ടോപ് വിലക്ക് പിന്‍വലിച്ചു
International Old

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കന്‍ വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലാപ്‍ടോപ് വിലക്ക് പിന്‍വലിച്ചു

Ubaid
|
31 May 2018 7:41 PM IST

നാല് മാസം മുമ്പാണ് അമേരിക്കന്‍ വിമാനങ്ങളില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ലാപ്‍ടോപ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കന്‍ വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലാപ്‍ടോപ് വിലക്ക് പിന്‍വലിച്ചു. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് വിലക്ക് പിന്‍വലിക്കുന്നതെന്നാണ് ഹോംലാന്‍റ് സുരക്ഷ വിഭാഗം അറിയിച്ചത്.

നാല് മാസം മുമ്പാണ് അമേരിക്കന്‍ വിമാനങ്ങളില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ലാപ്‍ടോപ് വിലക്ക് ഏര്‍പ്പെടുത്തിയത്. തീവ്രവാദ ഭീഷണിയെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ വിവാദ നടപടിയുണ്ടായത്. ഈ തീരുമാനമാണ് യുഎസ് ഡിപ്പാര്‍റ്റ്മെന്‍റ് ഓഫ് ഹോംലാന്‍റ് സെക്യൂരിറ്റി പിന്‍വലിച്ചിരിക്കുന്നത്. വിമാന കമ്പനികള്‍ ഉള്‍പ്പെടെ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് നിരോധം പിന്‍വലിച്ചു കൊണ്ടുള്ള തീരുമാനമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറമെ വടക്കന്‍ ആഫ്രിക്കയിലെ ഏതാനും രാജ്യങ്ങളില്‍ നിന്നുള് വിമാനങ്ങളിലും യാത്രക്കാര്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കൈവശം വെക്കുന്നതിന് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 105 രാഷ്ട്രങ്ങളില്‍ നിന്നുള്ള 280 വിമാനത്താവളങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് യാത്രക്കാരാണ് അമേരിക്കയിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്നത്. നേരത്തെ മുസ്ലീം പൌരന്‍മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കയുടെ നടപടിയും ഏറെ വിവാദമായിരുന്നു.

With enhanced security measures in place, all restrictions on large PEDs announced in March for 10 airports/9 airlines have been lifted.

— David Lapan (@SpoxDHS) July 19, 2017

Similar Posts