< Back
International Old
മീന്‍ കറി വയ്ക്കുന്ന മൂന്നു വയസുകാരി; സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാംമീന്‍ കറി വയ്ക്കുന്ന മൂന്നു വയസുകാരി; സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം
International Old

മീന്‍ കറി വയ്ക്കുന്ന മൂന്നു വയസുകാരി; സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം

Jaisy
|
31 May 2018 11:27 PM IST

പാചകം മാത്രമല്ല, അത് കൂട്ടുകാര്‍ക്ക് വിളമ്പിക്കൊടുക്കാനും അവള്‍ക്കറിയാം

ചിരട്ടയില്‍ കഞ്ഞിയും കറിയും വച്ച കളിക്കുന്നത് പണ്ടത്തെ കുട്ടിക്കാലക്കാഴ്ചകളിലൊന്നായിരുന്നു. എന്നാല്‍ ഇവിടെ ഒരു മൂന്നു വയസുകാരി വെറുതെ ഇലയും മണലും വച്ച് കളിക്കുകയല്ല. അസ്സല്‍ മീന്‍കറി തന്നെ വച്ച് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ്.

വൃത്തിയാക്കിയ മീന്‍ കഷണങ്ങളില്‍ ഉപ്പും മുളകും മറ്റ് ചേരുവകളെല്ലാം പാകത്തിന് ചേര്‍ത്ത് തീ പൂട്ടി മീന്‍ കറിയുണ്ടാക്കി ഈ കൊച്ചുമിടുക്കി. പാചകം മാത്രമല്ല, അത് കൂട്ടുകാര്‍ക്ക് വിളമ്പിക്കൊടുക്കാനും അവള്‍ക്കറിയാം. വീഡിയോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിക്കഴിഞ്ഞു.

Related Tags :
Similar Posts