എംബസി മാറ്റത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഇസ്രായേല്‍ ക്രൂരത; 52 ഫലസ്തീനികളെ വെടിവെച്ചു കൊന്നുഎംബസി മാറ്റത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഇസ്രായേല്‍ ക്രൂരത; 52 ഫലസ്തീനികളെ വെടിവെച്ചു കൊന്നു
|1600ലധികം പേര്‍ക്ക് പരിക്കേറ്റു
ജറുസലേമില്‍ ഇസ്രായേല്‍ പട്ടാളം 52 ഫലസ്തീനികളെ വെടിവെച്ചു കൊന്നു. രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു., ഇസ്രയേലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയായിരുന്നു വെടിവെപ്പ്.
പ്രതിഷേധ സമരത്തിൽ 35,000ത്തോളം ഫലസ്തീനികൾ പങ്കെടുത്തു. എംബസി ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു ഫലസ്തീനികളുടെ പ്രതിഷേധം. എംബസിയിലേക്കുള്ള റോഡുകൾ അടച്ചതിനാൽ പ്രക്ഷോഭകർക്ക് ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിക്കാനായില്ല. ഇതില്‍ പ്രതിഷേധിച്ചവരെ ഇസ്രായേല്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടും. ഗസ മുനമ്പിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയെ അപലപിച്ച് ഈജിപ്തും ജോര്‍ദാനും രംഗത്തെത്തി. പ്രതിഷേധങ്ങള്‍ക്കിടെയാണ് ജറുസലേമില്‍ യുഎസ് എംബസി പ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് ഉദ്ഘാടനം ചെയ്തത്.പശ്ചിമേഷ്യയില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് ജറുസലേമില്‍ എംബസി തുറന്നുകൊണ്ടുള്ള അമേരിക്കന്‍ നീക്കം.