< Back
International Old
പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ഇസ്രയേല്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി യു.എന്‍ സെക്രട്ടറി ജനറല്‍International Old
പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ഇസ്രയേല്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി യു.എന്‍ സെക്രട്ടറി ജനറല്‍
|2 Jun 2018 2:54 AM IST
ഇസ്രയേല്‍ നടപടി ഞെട്ടലും നിരാശയുമുണ്ടാക്കിയെന്ന് അദ്ദേഹം അറിയിച്ചു.
ഇസ്രയേല്‍ കയ്യേറിയ ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ഇസ്രയേല്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. ഇസ്രയേല്‍ നടപടി ഞെട്ടലും നിരാശയുമുണ്ടാക്കിയെന്ന് അദ്ദേഹം അറിയിച്ചു.
ഫലസ്തീനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് തടസ്സം ഇസ്രയേല്‍ നിലപാടാണെന്ന് ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി ഒരാഴ്ചക്കുള്ളിലാണ് വെസ്റ്റ് ബാങ്കില്‍ വീണ്ടും കുടിയേറ്റ കേന്ദ്രം നിര്‍മ്മിക്കാന്‍ ഇസ്രയേലിന്‍റെ തീരുമാനം. ഇതിനെതിരെ രൂക്ഷവിമര്‍ശവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് രംഗത്തെത്തി. ഇസ്രയേലിന്‍റെ നടപടി ഞെട്ടലും നിരാശയുമുണ്ടാക്കുന്നതാണെന്ന് അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു.