< Back
International Old
പുല്ല് കൊണ്ട് മരപ്പൊത്തില്‍ നിന്നും ഉറുമ്പുകളെ എടുക്കുന്ന ചിമ്പാന്‍സി; വീഡിയോ കാണാംപുല്ല് കൊണ്ട് മരപ്പൊത്തില്‍ നിന്നും ഉറുമ്പുകളെ എടുക്കുന്ന ചിമ്പാന്‍സി; വീഡിയോ കാണാം
International Old

പുല്ല് കൊണ്ട് മരപ്പൊത്തില്‍ നിന്നും ഉറുമ്പുകളെ എടുക്കുന്ന ചിമ്പാന്‍സി; വീഡിയോ കാണാം

Jaisy
|
1 Jun 2018 10:17 PM IST

ജര്‍മ്മന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൊനാര്‍ഡ് വോര്‍ത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്

വല്ലഭന് പുല്ലും ആയുധം എന്ന് കേട്ടിട്ടില്ലേ..ഈ ചിമ്പാന്‍സിയുടെ കാര്യത്തിലും അങ്ങിനെ തന്നെയാണ്. നീണ്ട പുല്ലുപയോഗിച്ച് മരപ്പൊത്തില്‍ നിന്നും ആഹാരം കണ്ടെത്തുന്ന ഈ മിടുക്കന്‍ ചിമ്പാന്‍സിയുടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

നീണ്ട പുല്ലുപയോഗിച്ച് മരപൊത്തില്‍ നിന്നും ഉറുമ്പുകളെ പിടികൂടുന്ന പെണ്‍ ചിമ്പാന്‍സിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ടാന്‍സാനിയയിലെ മൗണ്ടെയ്ന്‍സ് നാഷണല്‍ പാര്‍ക്കില്‍ നിന്നും ജര്‍മ്മന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൊനാര്‍ഡ് വോര്‍ത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊതുവെ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ അഭിരുചിയുള്ളവരായാണ് ചിമ്പാന്‍സികള്‍ അറിയപ്പെടുന്നത്. കല്ലുപയോഗിച്ച് കായ്കള്‍ പൊട്ടിക്കുന്നതും പുല്ലുപയോഗിച്ച് ഉറുമ്പുകളെ പിടിക്കുന്നതും ഇതിന് മുന്‍പും ദൃശ്യങ്ങളാക്കിയിട്ടുണ്ട്. പെണ്‍ ചിമ്പാന്‍സികള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ മിടുക്കികള്‍.

Related Tags :
Similar Posts