< Back
International Old
നടുക്കടലില്‍ പെട്ടുപോയവരുടെ ജീവന്‍ രക്ഷിച്ച് ഡ്രോണ്‍ ഹീറോയായിInternational Old
നടുക്കടലില്‍ പെട്ടുപോയവരുടെ ജീവന്‍ രക്ഷിച്ച് ഡ്രോണ്‍ ഹീറോയായി
|1 Jun 2018 11:20 PM IST
ഡ്രോണുകളെന്ന പൈലറ്റില്ലാ വിമാനങ്ങള്‍ക്ക് യുദ്ധം ചെയ്യാന്‍ മാത്രമല്ല അപകടത്തില്‍ പെട്ടുപോയ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനും കഴിയും
ഡ്രോണുകളെന്ന പൈലറ്റില്ലാ വിമാനങ്ങള്‍ക്ക് യുദ്ധം ചെയ്യാന്‍ മാത്രമല്ല അപകടത്തില്‍ പെട്ടുപോയ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനും കഴിയും. കടലില്‍ നീന്തുന്നതിനിടെ ആര്‍ത്തലയ്ക്കുന്ന തിരമാലകളില്‍പ്പെട്ടുപോയ രണ്ട് പേരുടെ ജീവന്‍ രക്ഷിച്ചാണ് ഡ്രോണ്‍ ഹീറോയായത്.
ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയ്ല്‍സ് വ്യാഴാഴ്ചയാണ് സംഭവം. നീന്തുന്നതിനിടെ യുവാക്കള്‍ ആഴക്കടലില്‍ പെട്ടുപോയത് ലൈഫ് ഗാര്‍ഡുമാര്‍ ഡ്രോണ്‍ നിയന്ത്രിക്കുന്നവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രോണ്‍ കടലിന് മീതെ പറന്ന് ഇവര്‍ക്ക് ലൈഫ് ജാക്കറ്റ് താഴേക്ക് ഇട്ട് നല്‍കി. ഈ ലൈഫ് ജാക്കറ്റിന്‍റെ സഹായത്തോടെ ഇരുവരും തീരമണഞ്ഞു.