< Back
International Old
അപകടത്തില്‍പ്പെട്ട കാര്‍ നീക്കാനെത്തിയ ട്രക്കിന് മീതെ മറ്റൊരു കാര്‍ പാഞ്ഞുകയറി; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടുInternational Old
അപകടത്തില്‍പ്പെട്ട കാര്‍ നീക്കാനെത്തിയ ട്രക്കിന് മീതെ മറ്റൊരു കാര്‍ പാഞ്ഞുകയറി; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
|1 Jun 2018 3:29 PM IST
അപകടത്തില്‍പ്പെട്ട് തകര്‍ന്ന കാര്‍ കൊണ്ടുപോകുന്നതിനായി എത്തിയ ട്രക്കിന്റെ ഡ്രൈവറാണ് അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
അപകടത്തില്‍പ്പെട്ട കാര്‍ കൊണ്ടുപോകാനെത്തിയ ട്രക്കിന് മുകളില്‍ മറ്റൊരു കാര്‍ പാഞ്ഞുകയറിയെങ്കിലും ട്രക്ക് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ മിഷിഗനിലാണ് സംഭവം.
അപകടത്തില്‍പ്പെട്ട് തകര്‍ന്ന കാര്‍ കൊണ്ടുപോകുന്നതിനായി എത്തിയ ട്രക്കിന്റെ ഡ്രൈവറാണ് അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഡ്രൈവര്‍ വാഹനത്തില്‍ കയറുന്നതിനിടെ അമിതവേഗതയിലെത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ട കാറിലും ട്രക്കിലും ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറും കാറോടിച്ചിരുന്നയാളും രക്ഷപ്പെട്ടു.
ഐസ് നിറഞ്ഞ റോഡില്‍ വേഗത കുറച്ച് ശ്രദ്ധിച്ച് ഓടിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനാലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.