< Back
International Old
ദില്‍മ റൂസേഫിനെ ഇംപീച്ച് ചെയ്യാന്‍ അനുമതിദില്‍മ റൂസേഫിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി
International Old

ദില്‍മ റൂസേഫിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി

admin
|
3 Jun 2018 3:03 AM IST

ബജറ്റില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിന്‍ മേലാണ് നടപടി. അതേസമയം വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ഭരണ അട്ടിമറിക്കുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ദില്‍മ റൂസേഫ് ആരോപിച്ചു.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസേഫിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി. ബജറ്റില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിന്‍ മേലാണ് നടപടി. അതേസമയം വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ഭരണ അട്ടിമറിക്കുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ദില്‍മ റൂസേഫ് ആരോപിച്ചു.
ബ്രസീലിയന്‍ അധോസഭയിലെ ഇംപീച്ച്മെന്റ് സമിതിയാണ് പ്രസിഡന്റ് ദില്‍ റൂസേഫിനെ ഇംപീച്ച് ചെയ്യാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. 27നെതിരെ 38 വോട്ടുകള്‍ക്കാണ് തീരുമാനം സമിതി അംഗീകരിച്ചത്.
ഞായറാഴ്ചയാവും ഇംപീച്ച്മെന്റ് നടപടികള്‍ നടക്കുക. അധോസഭയിലെ എല്ലാ അംഗങ്ങളും നടപടിക്രമങ്ങളില്‍ പങ്കാളികളാവും. അധോസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇംപീച്ച് മെന്റ് പ്രമേയം പാസ്സായാല്‍ പിന്നീടിത് സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും. സെനറ്റില്‍ ഇംപീച്ച് മെന്റ് പാസ്സാവാന്‍ സാധാരണ ഭൂരിപക്ഷം മതി. സെനറ്റും ഇംപീച്ച്മെന്റ് അംഗീകരിക്കുകയാണെങ്കില്‍ ദില്‍മ റൂസേഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാവും. വിചാരണ നേരിടേണ്ടി വരികയും ചെയ്യും.
പ്രമേയം പാസ്സാവുകയാണെങ്കില്‍ 92ന് ശേഷമുള്ള വിപ്ലവാനന്തര ബ്രസീലില്‍ ഇംപീച്ച്മെന്റ് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റാവും ദില്‍മ റൂസേഫ്. എന്നാല്‍ ആരോപണങ്ങള്‍ ദില്‍മ റൂസേഫ് നിഷേധിച്ചു.
സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ദില്‍മ റൂസേഫ് പ്രതികരിച്ചു. വൈസ്പ്രസിഡന്റ് മൈക്കല്‍ ടെര്‍മറിന്റെ നേതൃത്വത്തിലാണ് ഭരണ അട്ടിമറിക്കുള്ള ഗൂഢാലോചന നടക്കുന്നതെന്നും ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ ബജറ്റില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണമാണ് ദില്‍മ റൂസേഫിനെതിരെ ഉയര്‍ന്നത്.
ബ്രസീലിലെ രാഷ്ട്രീയ രംഗത്തെ പിടിച്ചുലച്ച അഴിമതിയാരോപണത്തോടെ വര്‍ക്കേഴ്സ് പാര്‍ടിയുടെ ഘടക കക്ഷികള്‍ ദില്‍മ റൂസേഫിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതാണ് ഇംപീച്ചമെന്റ് സമിതിയലടക്കം വര്‍ക്കേഴ്സ് പാര്‍ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെടാന്‍ വഴിയൊരുക്കിയത്.

Similar Posts