< Back
International Old
കുടുംബവഴക്ക്; അമേരിക്കയില്‍ എട്ടുപേരെ വെടിവെച്ചുകൊന്ന പ്രതി പിടിയില്‍കുടുംബവഴക്ക്; അമേരിക്കയില്‍ എട്ടുപേരെ വെടിവെച്ചുകൊന്ന പ്രതി പിടിയില്‍
International Old

കുടുംബവഴക്ക്; അമേരിക്കയില്‍ എട്ടുപേരെ വെടിവെച്ചുകൊന്ന പ്രതി പിടിയില്‍

Khasida
|
3 Jun 2018 6:07 PM IST

കൊല്ലപ്പെട്ടവരില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥനും

അമേരിക്കയിലെ മിസ്സിസിപ്പിയില്‍ എട്ടുപേരെ വെടിവെച്ചുകൊന്ന പ്രതിയെ പൊലീസ് പിടികൂടി. 35 കാരനായ വില്ലി സി ഗോഡ്ബോള്‍ട്ട് ആണ് പിടിയിലായത്. കുടംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

മിസിസിപ്പി തലസ്ഥാനമായ ജാക്സണില് നിന്ന് 100 കിലോമീറ്റര്‍ അകലെ ലിങ്കണ്‍കൌണ്ടിയിലായിരുന്നു കൊലപാതകം നടന്നത്. ഭാര്യയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂന്നാഴ്ചയായി ഗോഡ്ബോള്‍ട്ടുമായി വഴക്കിട്ട് സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ഭാര്യ. കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഗോഡ്ബോള്‍ട്ട് ഭാര്യവീട്ടിലെത്തിയത്. തര്‍ക്കം മുറുകിയപ്പോള്‍ മധ്യസ്ഥ ചര്‍ച്ചക്കായെത്തിയ പ്രദേശത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മരിച്ച ബാക്കി ഏഴുപേരും ഭാര്യയുടെ കുടുംബത്തില്‍പ്പെട്ടവരാണ്.

പ്രതിയെ കസ്റ്റഡിയലെടുക്കാനെത്തിയ ഉദ്യാോഗസ്ഥര്‍ക്ക് നേരെയും ഗോഡ്ബോള്‍ട്ട് വെടിയുതിര്‍ത്തു. പൊലീസിന്റെ പ്രത്യാക്രമണത്തില്‍ പരിക്കേറ്റ ഗോഡ്ബോള്‍ട്ട് ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്നത് കൂടി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Similar Posts