< Back
International Old
റണ്‍വേ മറികടന്ന് വിമാനം റോഡിലിറങ്ങിInternational Old
റണ്‍വേ മറികടന്ന് വിമാനം റോഡിലിറങ്ങി
|4 Jun 2018 8:30 PM IST
വിമാന ജീവനക്കാരെല്ലാവരും സുരക്ഷിതരാണ്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം മൂന്നു മണിക്കൂറോളം അടച്ചിട്ടു.
വിമാനത്താവളത്തിലെ റണ്‍വേ മറികടന്ന് വിമാനം റോഡിലിറങ്ങി. ഇറ്റലിയിലെ ബെര്‍ഗാമോ വിമാനത്താവളത്തിനു സമീപത്തെ റോഡിലാണ് ഡിഎച്ച്എല്‍ കൊറിയറിന്‍റെ ചരക്ക് വിമാനം ആകസ്മികമായി ലാന്‍ഡ് ചെയ്തത്. മോശം കാലാവസ്ഥയാണ് റോഡിലെ ലാന്‍ഡിങിന് വഴിവച്ചതെന്നാണ് സൂചന. വിമാന ജീവനക്കാരെല്ലാവരും സുരക്ഷിതരാണ്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം മൂന്നു മണിക്കൂറോളം അടച്ചിട്ടു. പല വിമാനങ്ങളും ഗതിതിരിച്ചു വിടുകയും ചെയ്തു. റണ്‍വേയുടെ അറ്റത്തുള്ള റോഡിലായിരുന്നു വിമാനത്തിന്‍റെ ലാന്‍ഡിങ്.
