< Back
International Old
മൊബൈലില്ലാതെ എന്ത് ജീവിതം; ഫോണ്‍ മറന്നാല്‍ ഒബാമയായാലും തിരിച്ചോടുംമൊബൈലില്ലാതെ എന്ത് ജീവിതം; ഫോണ്‍ മറന്നാല്‍ ഒബാമയായാലും തിരിച്ചോടും
International Old

മൊബൈലില്ലാതെ എന്ത് ജീവിതം; ഫോണ്‍ മറന്നാല്‍ ഒബാമയായാലും തിരിച്ചോടും

Khasida
|
5 Jun 2018 12:13 AM IST

മറന്നുവെച്ച ഫോണെടുക്കാനായി തിരിഞ്ഞോടുന്ന ഒബാമയുടെ വീഡിയോ വൈറല്‍

വൈറ്റ്ഹൌസില്‍ നിന്നിറങ്ങി തന്നെ കാത്തുനില്‍ക്കുന്നവരെ കൈവീശിക്കാണിച്ച് അഭിവാദ്യം ചെയ്ത് നടന്നുവരുന്നമ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആ സത്യം മനസ്സിലാക്കുന്നത്... താനത് എവിടെയോ മറന്നുവെച്ചിരിക്കുന്നു... പിന്നെ പ്രോട്ടോക്കോള്‍ ഒന്നും നോക്കിയില്ല.. വന്നവഴിയേ തിരിഞ്ഞോടി...

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം നിരവധിയാളുകള്‍ കണ്ടു കഴിഞ്ഞു. മൊബൈലോ താക്കോലോ മറന്നെന്ന് മനസ്സിലാക്കിയ ഒബാമ തിരിച്ചോടി എന്ന് പറഞ്ഞാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.. പിന്നീട് ഒബാമ വൈറ്റ് ഹൌസില്‍ മറന്നുവെച്ചത് മൊബൈല്‍ ഫോണ്‍ തന്നെയാണ് എന്ന് ഉറപ്പായി..

ചിക്കാഗോയിലേക്കുള്ള യാത്രയ്ക്കിറങ്ങിയതായിരുന്നു ഒബാമ. യാത്രയ്ക്കുള്ള വിമാനം പുറപ്പെടാന്‍ തയ്യാറായി നില്‍ക്കെയാണ് മൊബൈല്‍ എടുക്കാനായി ഒബാമ തിരിഞ്ഞോടിയത്.

സിഎന്‍ബിസി ന്യൂസ് മാധ്യമപ്രവര്‍ത്തകന്‌ സ്റ്റീവ് കൊപാക് ആണ് ഒബാമയുടെ തിരിഞ്ഞോട്ട വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

Related Tags :
Similar Posts