International Old
സിറിയയിലെ അഫ്രിന്‍ നഗരത്തിലെ ജനങ്ങള്‍ക്ക് സഹായവുമായി തുര്‍ക്കിസിറിയയിലെ അഫ്രിന്‍ നഗരത്തിലെ ജനങ്ങള്‍ക്ക് സഹായവുമായി തുര്‍ക്കി
International Old

സിറിയയിലെ അഫ്രിന്‍ നഗരത്തിലെ ജനങ്ങള്‍ക്ക് സഹായവുമായി തുര്‍ക്കി

Rishad
|
5 Jun 2018 5:28 AM IST

സിറിയയിലെ അഫ്രിന്‍ നഗരം തുര്‍ക്കി പിടിച്ചെടുത്തതിന് പിന്നാലെ നഗരത്തിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി തുര്‍ക്കി.

സിറിയയിലെ അഫ്രിന്‍ നഗരം തുര്‍ക്കി പിടിച്ചെടുത്തതിന് പിന്നാലെ നഗരത്തിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി തുര്‍ക്കി. ഭക്ഷണമടക്കമുള്ള അവിശ്യവസ്തുക്കള്‍ നഗരത്തില്‍ വിതരണം ചെയ്തു. അതേസമയം ആക്രമണത്തിന് താല്‍ക്കാലിക പരിഹാരമായെങ്കിലും ജനങ്ങളുടെ പലായനം ഇപ്പോഴും തുടരുകയാണ്. കുര്‍ദുകള്‍ക്ക് സ്വാധീനമുണ്ടായിരുന്ന സിറിയയിലെ അഫ്രിന്‍ നഗരം കഴിഞ്ഞ ദിവസമാണ് തുര്‍ക്കി സേനയും സിറിയന്‍ വിമത സേനയായ ഫ്രീ സിറിയ ആര്‍മിയും ചേര്‍ന്ന് പിടിച്ചെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് നഗരത്തിലെ ജനങ്ങള്‍ക്കായി മരുന്നും ഭക്ഷണവും മറ്റ് അവിശ്യവസ്തുക്കളുമായി തുര്‍ക്കിയുടെ സംഘം എത്തിയത്.

ഏകദേശം 30 ടണ്‍ ആവിശ്യവസ്തുക്കളാണ് നഗരത്തില്‍ എത്തിയത്. നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും സഹായം എത്തുന്നത് പുരോഗമിക്കുകയാണ്. അതേസമയം തുര്‍ക്കി നഗരം പിടിച്ചെടുത്തെങ്കിലും ജനങ്ങളുടെ പലായനം ഇപ്പോഴും തുടരുകയാണ്. 2ലക്ഷത്തി അന്‍പതിനായിരം പേര്‍ ഇതുവരെ പലായനം ചെയ്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വ്യക്തമാക്കി. കുർദ് വിമതരെ ഭീകരവാദികളായി കണക്കാക്കിയാണ് അതിർത്തി പങ്കിടുന്ന സിറിയൻ നഗരമായ അഫ്രിൻ തുർക്കി പിടിച്ചെടുത്തത്. അതേസമയം കുർദ് നേതാവിന്റെ പ്രതിമ തകർത്തതിനെതിരെ കുർദ്ദുകളുടെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

കുർദ് ജനതയുടെ സംസ്കാരത്തിനും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണ് തുർക്കിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇത് അംഗീകരിക്കാനാകില്ലെന്നും കുര്‍ദ് നേതാക്കൾ പ്രതികരിച്ചു.

Similar Posts