< Back
International Old
ലൈവ് വീഡിയോ സ്ട്രീമിംഗ് വഴി ആയിരങ്ങളെ സാക്ഷിയാക്കി യുവതിയുടെ ആത്മഹത്യലൈവ് വീഡിയോ സ്ട്രീമിംഗ് വഴി ആയിരങ്ങളെ സാക്ഷിയാക്കി യുവതിയുടെ ആത്മഹത്യ
International Old

ലൈവ് വീഡിയോ സ്ട്രീമിംഗ് വഴി ആയിരങ്ങളെ സാക്ഷിയാക്കി യുവതിയുടെ ആത്മഹത്യ

admin
|
4 Jun 2018 3:39 PM IST

ലൈംഗിക പീഢനത്തിനിരയായതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറഞ്ഞാണ് യുവതി ട്രയിനിന് മുന്നിലേക്ക് എടുത്തു ചാടിയത്. ആരാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി ആത്മഹത്യാസന്ദേശത്തില്‍ പറയുന്നു

ലൈവ് വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ പെരിസ്‌കോപ്പിലൂടെ ദൃശ്യങ്ങള്‍ തത്സമയം പുറത്തുവിട്ട് യുവതി ആത്മഹത്യ ചെയ്തു. പാരീസിലെ സബര്‍ബന്‍ ട്രയിനിന് മുന്നില്‍ ചാടിയായിരുന്നു 19കാരിയായ യുവതി ആത്മഹത്യ ചെയ്തത്. ലൈവ് വീഡിയോ സ്ട്രീമിംഗ് വഴി ആയിരങ്ങള്‍ തത്സമയം കണ്ടു കൊണ്ടിയിരിക്കെയാണ് യുവതിയുടെ ആത്മഹത്യ.

ലൈംഗിക പീഢനത്തിനിരയായതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറഞ്ഞാണ് യുവതി ട്രയിനിന് മുന്നിലേക്ക് എടുത്തു ചാടിയത്. ആരാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി ആത്മഹത്യാസന്ദേശത്തില്‍ പറയുന്നു. ഇത്തരം സംഭവങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനായാണ് തന്റെ ആത്മഹത്യയെന്നും യുവതി പറയുന്നുണ്ട്. യുവതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പെരിസ്‌കോപിലൂടെ ആത്മഹത്യ തത്സമയം കണ്ടവരില്‍ ഒരാളാണ് പൊലീസിനെ വിവരം അറിയിച്ചത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെ തത്സമയം വീഡിയോ പുറത്തുവിടാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് പെരിസ്‌കോപ്പ്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറങ്ങിയത്.

Related Tags :
Similar Posts