< Back
International Old
സോഷ്യല്‍ മീഡിയ ആസക്തിക്കെതിരെ ആഗോള ക്യാമ്പയിന്‍സോഷ്യല്‍ മീഡിയ ആസക്തിക്കെതിരെ ആഗോള ക്യാമ്പയിന്‍
International Old

സോഷ്യല്‍ മീഡിയ ആസക്തിക്കെതിരെ ആഗോള ക്യാമ്പയിന്‍

Jaisy
|
5 Jun 2018 11:47 AM IST

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം യുവാക്കളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിന് തുടക്കമായിരിക്കുന്നത്

സോഷ്യല്‍ മീഡിയ ആസക്തിക്കെതിരെ ആഗോള ക്യാമ്പയിന്‍ ആരംഭിച്ചു. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം യുവാക്കളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിന് തുടക്കമായിരിക്കുന്നത്.

ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ വളരെ കുറവാണ്. സ്മാര്‍ട്ട്ഫോണുകളുടെ കടന്നുവരവോടെ കാര്യങ്ങളാകെ മാറി. 24 മണിക്കൂറില്‍, കൂടുതല്‍ സമയവും ഫേസ്ബുക്കിലും വാട്സ് ആപ്പിലും സമയം ചെലവഴിക്കുകയാണ് ഭൂരിഭാഗവും. ചെറുപ്പക്കാരാണ് ഇത്തരം സാങ്കേതിക വിദ്യകളില്‍ കുടുങ്ങിക്കിടക്കുന്നത്. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം യുവതലമുറയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ ഒരു ക്യാമ്പയിന് തുടക്കമായിരിക്കുന്നത്. സോഷ്യല്‍ മീഡിയ ആസക്തിക്കെതിരായ ക്യാമ്പയിന് ചുക്കാന്‍ പിടിക്കുന്നത് മറ്റാരുമല്ല, ഫേസ്ബുക്കിലെയും ഗൂഗിളിലേയും മുന്‍ ജീവനക്കാരായ രണ്ട് പേരാണ് എന്നതാണ് ശ്രദ്ധേയം. ഡിജിറ്റല്‍ ശ്രദ്ധയും പ്രതിസന്ധിയും മറികടക്കുക, വ്യത്യസ്ത ദിശകളിലുള്ള ടെക്നോളജിയെ മനുഷ്യന്റെ ഗുണത്തിന് മാത്രം ഉപയോഗിക്കുക എന്നിവയാണ് ദി സെന്റര്‍ ഫോര്‍ ടെക്നോളജി ലക്ഷ്യമിടുന്നത്. ഫേസ്ബുക്കിന്റെ നെടുംതൂണായ റോജര്‍ മക്നാമി, ഗൂഗിള്‍ ഡിസൈനര്‍ ട്രിസ്റ്റാന്‍ ഹാരിസ് എന്നിവരാണ് ക്യാമ്പയിനുമായി മുന്നിട്ടിറങ്ങുന്നത്.

സാങ്കേതികവിദ്യ മനുഷ്യ മനസിനേയും സമൂഹത്തെയും ഹൈജാക്ക് ചെയ്യുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുവതലമുറയെ സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗത്തില് നിന്ന് മോചിപ്പിക്കുകയെന്ന ഉത്തരവാദിത്തം ഗൌരവമായാണ് കാണുന്നതെന്നും അതിന്റെ ആദ്യപടി സ്വീകരിച്ചിരിക്കുകയാണെന്നും റോജര്‍ മക്സനമീയും ട്രിസ്റ്റന്‍ ഹാരിസും പറഞ്ഞു. ഏഴ് മില്യണ്‍ ഡോളറാണ് ഈ ക്യാമ്പയിന് ഇതുവരെ ലഭിച്ചത്. 55,000 യുഎസ് സ്കൂളുകള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരെ ബോധവത്കരിക്കുക തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പല കമ്പനികളും നീക്കം ആരംഭിച്ചിട്ടുണ്ട്. ഐഫോണ്‍, ഐപാഡ് എന്നിവയില്‍ കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ആപ്പിളിലെ നിക്ഷേപകര്‍ തന്നെ ജനുവരിയില്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. അതിനെല്ലാം പുറമെ, കുട്ടികളെ ലക്ഷ്യം വെച്ചുള്ള മെസേജിങ് സര്‍വ്വീസ് നിര്‍ത്തണമെന്ന് നൂറ് മെന്റല്‍ ഹെല്‍ത്ത് വിദഗ്ധര്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു.

Similar Posts