ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്ന ഫലസ്തീന്‍ നഴ്സിന് അന്ത്യാഞ്ജലിഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്ന ഫലസ്തീന്‍ നഴ്സിന് അന്ത്യാഞ്ജലി
|ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നഴ്സ് റസ്സാന്‍ അല്‍ നജ്ജാറിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.
ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നഴ്സ് റസ്സാന്‍ അല്‍ നജ്ജാറിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. നഴ്സിനെ കൊന്നതിനെതിരെ ലോകവ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഇസ്രായേല്‍ അറിയിച്ചു.
റസ്സാനിന്‍റെ മൃതദേഹവുമേന്തി ഗസ്സയില്‍ പതിനായിരങ്ങളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസമാണ് നഴ്‌സായിരുന്ന റസ്സാന്‍ അല്‍ നജ്ജാറിനെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്. പ്രതിഷേധങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ പരിചരിക്കുന്ന വളണ്ടിയര്‍ ആയിരുന്നു റസ്സാന്‍. റസ്സാന്റെ മരണം ലോകത്തെങ്ങും വലിയ പ്രതിഷേധങ്ങള്‍ക്കാണ് കാരണമായത്.
ഗസ്സയിലെ ഖാന്‍ യൂനുസില്‍ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ഇസ്രായേല്‍ സേനയുടെ ആക്രമണം. പരിക്കേറ്റ ഒരു ഫലസ്തീന്‍ പോരാളിയെ പരിചരിക്കുന്നതിനിടെ ആയിരുന്നു റസ്സാന്‍റെ നേര്‍ക്ക് വെടിയുണ്ട പാഞ്ഞെത്തിയത്. മെഡിക്കല്‍ യൂണിഫോം അണിഞ്ഞുകൊണ്ടാണ് റസ്സാന്‍ പരിക്കേറ്റവരെ പരിചരിക്കാന്‍ എത്തിയത്. എന്നാല്‍ അതുപോലും കണക്കിലെടുക്കാതെ ആയിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. റസ്സാന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇസ്രായേല്‍ സൈന്യം കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കി.