
ഐഎംഎഫില്‍ നിന്ന് കടം; അര്‍ജന്‍റീനയില്‍ വന്‍ പ്രതിഷേധം
|അര്‍ജന്‍റീനയുടെ വിപണിയിലെ അപകടകരമായ സാമ്പത്തികനില തരണം ചെയ്യാനും പണപ്പെരുപ്പം ഉയരുന്നതിന് തടയിടാനും വേണ്ടിയാണ് ഐഎംഎഫിന്‍റെ സഹായം തോടാന്‍ സര്‍ക്കാര്‍ തയ്യാറായത്.
അര്‍ജന്‍റീന ഐഎംഎഫുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു. 50 ബില്യന്‍ ഡോളറാണ് അര്‍ജന്‍റീന ഐഎംഫില്‍ നിന്ന് കടമെടുക്കുന്നത്. ഐഎംഎഫിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്.
അര്‍ജന്‍റീനയുടെ വിപണിയിലെ അപകടകരമായ സാമ്പത്തികനില തരണം ചെയ്യാനും പണപ്പെരുപ്പം ഉയരുന്നതിന് തടയിടാനും വേണ്ടിയാണ് ഐഎംഎഫിന്‍റെ സഹായം തോടാന്‍ സര്‍ക്കാര്‍ തയ്യാറായത്. അര്‍ജന്‍റീനയുടെ പണപ്പെരുപ്പം തടയാന്‍ ഐഎംഎഫ് സഹായം കൊണ്ട് കഴിയുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡ് പറഞ്ഞു.
ഐഎംഎഫില്‍ നിന്നും കടമെടുക്കാനുള്ള തീരുമാനത്തിനെതിരെ അതിശക്തമായ പ്രതിഷേധങ്ങളാണ് അര്‍ജന്‍റീനയില്‍ നടക്കുന്നത്. 2001-2002 കാലയളവില്‍ അര്‍ജന്‍റീനയിലുണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഐഎംഎഫിന്‍റെ നയങ്ങളാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അന്നത്തെ പ്രതിസന്ധിയെ തുടര്‍ന്ന് വര്‍ഷങ്ങളായി ഐഎംഎഫിനെ അവഗണിച്ചായിരുന്നു അര്‍ജന്‍റീന മുന്നോട്ടു പോയിരുന്നത്. വീണ്ടും ഐഎംഎഫിന്‍റെ നയങ്ങള്‍ പിന്തുടരുന്നതോടെ രാജ്യത്തെ സാമ്പത്തിക അസമത്വം വര്‍ധിക്കുമെന്നാണ് ഐഎംഎഫിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.