< Back
International Old
ഹുദൈദയില്‍ ഏറ്റുമുട്ടല്‍ കനത്തു; യെമന്റെ വിവിധ ഭാഗങ്ങള്‍ കോളറ ഭീതിയിലേക്ക്
International Old

ഹുദൈദയില്‍ ഏറ്റുമുട്ടല്‍ കനത്തു; യെമന്റെ വിവിധ ഭാഗങ്ങള്‍ കോളറ ഭീതിയിലേക്ക്

Web Desk
|
23 Jun 2018 8:20 AM IST

രാജ്യത്തെ കുടിവെള്ള വിതരണം താളം തെറ്റിയ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പുമായി രംഗത്തെത്തി

ഹുദൈദയില്‍ ഏറ്റുമുട്ടല്‍ കനത്തതോടെ യെമന്റെ വിവിധ ഭാഗങ്ങള്‍ കോളറ ഭീതിയിലേക്ക്. രാജ്യത്തെ കുടിവെള്ള വിതരണം താളം തെറ്റിയ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പുമായി രംഗത്തെത്തി.

ഹുദൈദയില്‍ ഹൂതികളുമായി ഏറ്റുമുട്ടല്‍ തുടങ്ങിയപ്പോള്‍ ഉന്നയിക്കപ്പെട്ട പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഏറ്റുമുട്ടല്‍ തുടങ്ങിയാല്‍ കുടിവെള്ള വിതരണം താളം തെറ്റുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. അത് പ്രകടമാകുന്നതായാണ് ഹുദൈദയിലെയും പരിസര ഗ്രാമങ്ങളിലേയും സ്ഥിതി. കുടിവെള്ളം ലഭിക്കാതായതോടെ നല്ല വെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. ഐക്യരാഷ്ട്ര സഭ ഇതിന്റെ ദുരന്തം മുന്നറിയിപ്പ് നല്‍കുന്നു.

നേരത്തെ കോളറ പടര്‍ന്ന് യെമനില്‍ നൂറുകണക്കിന് പേര്‍ മരിക്കുകയും ദുരിതത്തിലാവുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ അവശ്യ മരുന്നുകള്‍ പോലും പല ഭാഗത്തേക്കും എത്തിച്ചേര്‍ന്നിട്ടില്ല.

Similar Posts