< Back
International Old

International Old
കറുത്തവര്‍ഗ്ഗക്കാരുടെ ദുരിതങ്ങള്‍ ഫോട്ടോകളിലൂടെ വെളിപ്പെടുത്തിയ ഗോള്‍ഡ്ബ്ലാട്ട് അന്തരിച്ചു
|26 Jun 2018 8:24 AM IST
തന്റെ ലെന്‍സിലൂടെ രാജ്യത്തെ ജനങ്ങളുടെ ദുരിതം പുറത്തെത്തിച്ച ഒരാളെകൂടി നഷ്ടമായെന്നാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പറഞ്ഞത്...
വിഖ്യാത ഫോട്ടോഗ്രാഫര്‍ ഡേവിഡ് ഗോള്‍ഡ്ബ്ലാട്ട് അന്തരിച്ചു. 87 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ തന്റെ ഫോട്ടോകളുടെ ലോകത്തിന് മുന്നിലെത്തിച്ചയാളാണ് ഗോള്‍ഡ്ബ്ലാട്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രസിഡന്റ് സിറില്‍ റാമഫോസ അനുശോചിച്ചു. തന്റെ ലെന്‍സിലൂടെ രാജ്യത്തെ ജനങ്ങളുടെ ദുരിതം പുറത്തെത്തിച്ച ഒരാളെകൂടി നഷ്ടമായെന്നാണ് പ്രസിഡന്റ് പറഞ്ഞത്.
https://twitter.com/luisfernsuarez/status/1011361870085808133