< Back
International Old

International Old
കുടിക്കാനോ കുളിക്കാനോ വെള്ളമില്ലാതെ ബംഗ്ലാദേശിലെ റോഹിങ്ക്യകള്‍
|27 Jun 2018 8:37 AM IST
റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ വെള്ളമില്ലാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്
ബംഗ്ലാദേശിലെ റോഹിങ്ക്യകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നിരവധിയാണ്. അതിലൊന്നാണ് ശുദ്ധജലക്ഷാമം. കുളിക്കാനോ, വസ്ത്രം കഴുകാനോ എന്തിന് കുടിക്കാന്‍ പോലും ആവശ്യത്തിന് വെള്ളമില്ല. ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ വെള്ളമില്ലാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും പൈപ്പുകള്‍ക്ക് ചുറ്റും കാവലിരിക്കുന്നത് പതിവ് കാഴ്ചയാണെങ്കിലും ഇതാണ് അവസ്ഥ. ആവശ്യത്തിന് വെള്ളമില്ലാതെ കഴിച്ചുകൂട്ടുകയാണ് ഈ ജനത. ഒരു കുടുംബത്തിന് മാസം 140 ക്ലോറിന്‍ ഗുളികകളാണ് വിതരണം ചെയ്തിരിക്കുന്നത്. വീടുകളില്‍ തന്നെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ് ഈ മാര്‍ഗം സ്വീകരിച്ചത്. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ യാതൊരു നടപടിയും അധികൃതര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല