< Back
International Old
കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍  കണ്ടെത്തിയത് 9 സൂചികള്‍; ഭൂതബാധ ഏല്‍ക്കാതിരിക്കാന്‍ ചെയ്തതെന്ന് സംശയം
International Old

കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ കണ്ടെത്തിയത് 9 സൂചികള്‍; ഭൂതബാധ ഏല്‍ക്കാതിരിക്കാന്‍ ചെയ്തതെന്ന് സംശയം

Web Desk
|
6 July 2018 12:29 PM IST

ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 9സൂചികള്‍. ഭൂതബാധ ഏല്‍ക്കാതിരിക്കാന്‍ ആരോ ചെയാതതാവാമെന്ന സംശയത്തിലാണ് മാതാപിതാക്കള്‍. ചികിത്സയിലുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്.

സെന്‍ട്രല്‍ ഏഷ്യന്‍ നാഷനായ താജിക്കിസ്ഥാനിലാണ് സംഭവം. കുഞ്ഞിന്റെ വായില്‍ നിന്നും ഒരു സൂചി ലഭിച്ചതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എക്സറേ സ്കാനിംങില്‍ ശരീരത്തിനുള്ളില്‍ ആക 9ഓളം സൂചികള്‍ ഉണ്ടെന്ന് കണ്ടെത്തി. കുഞ്ഞിന്റെ തലയോട്ടി, മൂക്ക്, കാലുകൾ, കഴുത്ത്, നെഞ്ച് എന്നിവയിലാണ് സൂചികൾ കുടുങ്ങിക്കിടക്കുന്നത്.

താജിക് തലസ്ഥാനമായ ദുഷാബെയിലെ കാരാബോളോ ഹോസ്പിറ്റലിലുള്ള കുട്ടിയുടെ ശരീരത്തില്‍ നിന്ന് 6 സൂചികൾ സർജറിയിലൂടെ നീക്കം ചെയ്തു. തയ്യല്‍ സൂചികള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇവ. ഇതിൽ ചിലത് തുരുമ്പെടുത്ത് തുടങ്ങിയവയായിരുന്നു. ഇവ കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ അബദ്ധത്തില്‍ എത്തിയതാവാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്‍. മറ്റാരെങ്കിലും അറിഞ്ഞുകൊണ്ട് ചെയ്തതാവാനാണ് സാധ്യത. ഭൂതബാധ ഏല്‍ക്കാതിരിക്കാന്‍ ബന്ധുക്കളോ കുഞ്ഞിന്റെ ആയയോ മറ്റോ ചെയ്തതാകുമോയെന്ന സംശയത്തിലാണ് മാതാപിതാക്കള്‍.

ഇത്തരമൊരു കേസ് ഇവിടെ ആദ്യമായാണ് എത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം അയൽരാജ്യമായ ഉസ്ബെക്കിസ്ഥാനിൽ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 16സൂചികള്‍ ശരീരത്തിനുള്ളില്‍ കുടുങ്ങിയ കുട്ടി മരണപ്പെടുകയും ചെയ്തിരുന്നു.

Similar Posts