< Back
International Old
ലോക സമ്പന്നരില്‍ സക്കര്‍ബര്‍ഗ് മൂന്നാമന്‍
International Old

ലോക സമ്പന്നരില്‍ സക്കര്‍ബര്‍ഗ് മൂന്നാമന്‍

Web Desk
|
8 July 2018 9:32 AM IST

ഫേസ്‍ബുക്ക് ഉടമ മാർക്ക് സക്കർബർഗ് ബെർക്ക്ഷെയർ ഹാത്വേ ചെയർമാൻ വാരൻ ബഫറ്റിനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ സമ്പന്നൻ. ആമസോൺ ഉടമ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവർ മാത്രമാണ്

ഫേസ്‍ബുക്ക് ഉടമ മാർക്ക് സക്കർബർഗ് ബെർക്ക്ഷെയർ ഹാത്വേ ചെയർമാൻ വാരൻ ബഫറ്റിനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ സമ്പന്നൻ. ആമസോൺ ഉടമ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവർ മാത്രമാണ് സക്കർബർഗിന് മുന്നിലുള്ളത്.

ബ്ലൂംബർഗ് ബില്യണേഴ്സ് സൂചികയിൽ ഫേസ്‍ബുക്കിന്റെ ഓഹരി വെള്ളിയാഴ്ച 2.4 ശതമാനം വർധിച്ചതോടെയാണ് ബെർക്ക്ഷെയർ ഹാത്വേ സ്ഥാപകനെ സക്കർബർഗ് പിന്തള്ളിയത്. ഇതാദ്യമായാണ് ടെക്നോളജി രംഗത്തുള്ളവർ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനവും കൈയടക്കുന്നത്.

34 കാരനായ സക്കർബർഗിന്റെ ആസ്തി 8160 കോടി ഡോളർ ആണ്. 87കാരനായ ബഫറ്റിനെക്കാളും 37.3 ലക്ഷം ഡോളർ അധികമാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി.

Similar Posts