< Back
International Old
താഴ്‍ന്നു കൊടുക്കുമ്പോള്‍ തലയില്‍ കയറുന്നോ ? അമേരിക്കക്കെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയ
International Old

താഴ്‍ന്നു കൊടുക്കുമ്പോള്‍ തലയില്‍ കയറുന്നോ ? അമേരിക്കക്കെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയ

Web Desk
|
8 July 2018 8:48 AM IST

ഉത്തര കൊറിയയുടെ ആണവനിരായുധീകരണ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന അമേരിക്കയുടെ നിലപാട് വളരെ ഖേദകരമാണെന്നാണ് ഉത്തരകൊറിയയുടെ പ്രതികരണം. വെല്ലുവിളി ഉയര്‍ത്തുന്ന വിഷയങ്ങളാണെങ്കിലും 

ആണവനിരായുധീകരണ വിഷയത്തില്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയ. ഉത്തര കൊറിയയുടെ ആണവനിരായുധീകരണ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന അമേരിക്കയുടെ നിലപാട് വളരെ ഖേദകരമാണെന്നാണ് ഉത്തരകൊറിയയുടെ പ്രതികരണം.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണവുമായി ഉത്തരകൊറിയ രംഗത്തുവന്നത്. വിഷയത്തില്‍ അമേരിക്ക ഭീകരരെപോലെ പോലെയാണെന്നും ഉത്തര കൊറിയ പ്രതികരിച്ചു. പ്യോങ്യാങില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സിംഗപ്പൂരില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വീണ്ടും ഒരു അമേരിക്ക-ഉത്തര കൊറിയ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച അവസാനിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യാത്ര തിരിച്ചതിനുപിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രതികരണം.

എന്നാല്‍ കൂടിക്കാഴ്ചക്ക് മുന്‍പുവരെ ആണവനിരായുധീകരണത്തില്‍ ഉത്തരകൊറിയക്ക് അനുകൂല നിലപാടാണ് പോപിയോ കാണിച്ചിരുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ സമീപനമാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും, ഇത് പരസ്പര വിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമാകുമായിരുന്നു എന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. പരോക്ഷമായ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തെ കുറിച്ച് തങ്ങള്‍ ആലോചിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് മൈക്ക് പോംപിയോയുടെ പ്രതികരണം. വെല്ലുവിളി ഉയര്‍ത്തുന്ന വിഷയങ്ങളാണെങ്കിലും കാര്യക്ഷമമായ പല വിഷയങ്ങളിലുമുണ്ടായതെന്നും പോംപിയോ പ്രതികരിച്ചു. അതേസമയം, ഈ കൂടിക്കാഴ്ചയില്‍ ദക്ഷിണ കൊറിയ വിയോജിപ്പാണ് രേഖപ്പെടുത്തിയത്.

Similar Posts