< Back
International Old
മാതാപിതാക്കളിൽ നിന്നും വേർപെടുത്തിയ കുട്ടികളെ രക്ഷിതാക്കൾക്ക് അടുത്തെത്തിക്കണമെന്ന് യു.എസ് ഫെഡറൽ ജഡ്ജിയുടെ നിർദ്ദേശം
International Old

മാതാപിതാക്കളിൽ നിന്നും വേർപെടുത്തിയ കുട്ടികളെ രക്ഷിതാക്കൾക്ക് അടുത്തെത്തിക്കണമെന്ന് യു.എസ് ഫെഡറൽ ജഡ്ജിയുടെ നിർദ്ദേശം

Web Desk
|
11 July 2018 8:41 AM IST

ഈ നിർദ്ദേശത്തെ അനുസരിക്കാത്ത പക്ഷം യു.എസ് ഗവൺമെന്റ് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പിഴയൊടുക്കേണ്ടി വരുമെന്നും ജഡ്ജിയായ ഡാന സാബ്രോ വ്യക്തമാക്കി

മെക്സിക്കോ അതിർത്തിയിൽ മാതാപിതാക്കളിൽ നിന്നും വേർപെടുത്തിയ അഞ്ച് വയസിന് താഴെയുള്ള കുട്ടികളെ രക്ഷിതാക്കൾക്ക് അരികിലേക്കെത്തിക്കണമെന്ന് യു.എസ് ഫെഡറൽ ജഡ്ജിയുടെ നിർദ്ദേശം. ഈ നിർദ്ദേശത്തെ അനുസരിക്കാത്ത പക്ഷം യു.എസ് ഗവൺമെന്റ് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പിഴയൊടുക്കേണ്ടി വരുമെന്നും ജഡ്ജിയായ ഡാന സാബ്രോ വ്യക്തമാക്കി.

അഞ്ച് വയസിനു താഴെയുള്ള കുട്ടികളെ രക്ഷിതാക്കളെ ചൊവ്വാഴ്ചയോടെ രക്ഷിതാക്കളുടെ അടുത്തെത്തിക്കണമെന്നാണ് കോടതി നിർദേശം. ജൂലൈ 26 ന് മുന്‍പ് ബാക്കി 2000 കുട്ടികളെ രക്ഷിതാക്കളുടെ അടുത്തെത്തിക്കണം. യു.എസ് ഗവണ്‍മെന്റ് നിർദ്ദേശം പാലിക്കാത്തതിൽ കടുത്ത അമർഷമാണ് കോടതിക്കുള്ളത്. ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് കുട്ടികൾ തങ്ങളുടെ രക്ഷിതാക്കളിൽ നിന്നും വേർപെട്ടത്. അംഗീകൃതമല്ലാത്ത കുടിയേറ്റം വഴി രാജ്യത്തെത്തിയ മുതിർന്ന പൌരന്മാരെ വിചാരണ ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു രക്ഷിതാക്കളിൽ നിന്നുമുള്ള കുട്ടികളുടെ വേർപെടൽ.

കേസുമായി മുന്നോട്ടുപോയ അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയനോട് ഗവണ്‍മെന്റ് അഞ്ച് വയസിന് താഴെയുള്ള 63 കുട്ടികളുടെ കാര്യത്തിൽ ചൊവ്വാഴ്ചക്കകം തീരുമാനമെടുക്കാത്ത പക്ഷം എന്ത് നടപടി കൈക്കൊള്ളണമമെന്ന് നിർദ്ദേശിക്കാനും സാബ്രോ ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Posts